മഹാരാഷ്ട്രയിൽ വീണ്ടും കർഷകരുടെ കാൽനട ജാഥ; അട്ടിമറിക്കാൻ സർക്കാർ ശ്രമമെന്ന് ആരോപണം
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ നാസികിൽനിന്ന് മുംബൈയിലേക്ക് വീണ്ടും കാൽന ടജാഥ നടത്താനുള്ള കർഷകരുടെ ശ്രമത്തെ സർക്കാർ അടിച്ചമർത്തുന് നതായി ആരോപണം. ആദ്യ ജാഥയെ തുടർന്ന് നൽകിയ വാഗ്ദാനങ്ങൾ സർക്കാ ർ നിറവേറ്റാത്തതിനെ തുടർന്നാണ് അഖിലേന്ത്യ കിസാൻ സഭ വീണ്ടും ജാഥെക്കാരുങ്ങുന്നത്.
ഗോവിന്ദ് പൻസാരെയുടെ രക്തസാക്ഷിത്വദിനമായ ബുധനാഴ്ച നാസികിൽനിന്ന് ജാഥ തുടങ്ങി അടുത്ത 27ന് മുംബൈയിലെത്താനാണ് തീരുമാനം.
എന്നാൽ, ജാഥ നടക്കാതിരിക്കാൻ സർക്കാർ നേതാക്കളെ വേട്ടയാടുകയാണെന്ന് കിസാൻ സഭ പ്രസിഡൻറ് അശോക് ധാവ്ലെ ആരോപിച്ചു. മുംബൈ ജാഥക്കു മുന്നോടിയായി വിവിധ ജില്ലകളിൽ കർഷക കൺവെൻഷനുകളും മാർച്ചും നടന്നുവരുകയാണ്.
കഴിഞ്ഞ ബുധനാഴ്ച അഹ്മദ്നഗറിലും കർഷക മാർച്ച് നടന്നു. മാർച്ച് സമാധാനപരമായിട്ടും കിസാൻ സഭ നേതാക്കൾെക്കതിരെ െപാലീസ് കേസെടുത്തതായും മഹാരാഷ്ട്ര ജനറൽ െസക്രട്ടറിയെ അറസ്റ്റ് ചെയ്യാൻ ശ്രമം നടത്തുന്നതായും അശോക് ധാവ്ലെ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.