ഗവർണറെ മാറ്റിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ബന്ദ് നടത്തുമെന്ന് ഉദ്ധവ് താക്കറെ
text_fieldsമുംബൈ: ഗവർണർ ഭാഗത് സിങ് കോശ്യാരിയെ മാറ്റിയില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ബന്ദ് നടത്തുമെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ. കേന്ദ്രസർക്കാർ ആമസോണിൽ മഹാരാഷ്ട്രക്ക് അയച്ച പാർസലാണ് ഗവർണറെന്നും അദ്ദേഹം പരിഹസിച്ചു. രണ്ട് മുതൽ അഞ്ച് ദിവസത്തിനകം ഗവർണറെ മാറ്റണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു.
ഛത്രപജി ശിവജിയെ സംബന്ധിച്ച കോശ്യാരിയുടെ പ്രസ്താവനയാണ് ശിവസേന നേതൃത്വത്തെ ചൊടുപ്പിച്ചത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും എൻ.സി.പി നേതാവ് ശരത് പവാറും പങ്കെടുത്ത പരിപാടിയിലായിരുന്നു ഗവർണറുടെ പ്രസ്താവന.
നേരത്തെ നിങ്ങളുടെ ആരാധ്യ പുരുഷൻ ആരാണെന്നുള്ള ചോദ്യത്തിന് ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്ര ബോസ്, മഹാത്മ ഗാന്ധി എന്നിവയായിരിക്കും ഉത്തരങ്ങൾ. മഹാരാഷ്ട്രയിൽ നോക്കിയാൽ നിങ്ങൾക്ക് നിരവധി ആരാധ്യ പുരുഷൻമാരെ കാണാനാകും. ഛത്രപജി ശിവാജി പഴയ കാലത്തിന്റെ ഐക്കണാണ്. ഇപ്പോൾ ബി.ആർ.അംബേദ്ക്കറും നിതിൻ ഗഡ്കരിയുമാണ് താരങ്ങളെന്നും ഗവർണർ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രസ്താവനയാണ് വിവാദമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.