‘അർണബിന് അഹങ്കാരം, പൊലീസിനെ വിരട്ടുന്നു, കേസന്വേഷണത്തെ തടസപ്പെടുത്തുന്നു; മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ
text_fieldsമുംബൈ: റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി പൊലീസിനെ വിരട്ടുന്നുവെന്ന് ആരോപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മതവിദ്വേഷ കേസിൽ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് സുപ്രീംകോടതി നല്‍കിയ ഇടക്കാല സംരക്ഷണം അര്‍ണബ് ദുരുപയോഗം ചെയ്യുകയാണെന്നും മുംബൈ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് വേണ്ടി മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
ടി.വി ചര്‍ച്ചയില്‍ മത സ്പർദയും വിദ്വേഷവും ഉണ്ടാക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശത്തിൻെറ പേരിലും, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലെ തുടര്‍ നടപടികളായിരുന്നു സുപ്രീംകോടതി നീട്ടിവെച്ചിരുന്നത്. അറസ്റ്റില്‍ നിന്ന് മൂന്നാഴ്ചത്തെ സംരക്ഷണവും നല്‍കിയിരുന്നു.
അര്‍ണബിനെതിരായ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച ശേഷം, റിപ്പബ്ലിക് ടി.വിയിലെ പരിപാടിയില്‍ മുംബൈ പൊലീസിനെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്ന് സർക്കാർ സമർപ്പിച്ച ഹരജിയില്‍ പറയുന്നു. അർണബ് ട്വിറ്ററിലൂടെ പൊലീസ് പക്ഷപാതപരമായി പെരുമാറിയെന്ന രീതിയിൽ പ്രചരണം നടത്തി. അര്‍ണബ് ഗോസ്വാമിയുടെ ധാര്‍ഷ്ട്യമാണ് ഇത് വ്യക്തമാക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അവാസ്ഥവമായ കാര്യങ്ങള്‍ ഉന്നയിക്കുകയും അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുകയുമാണ്. അതിനാല്‍ അത്തരം നടപടികള്‍ തടയാന്‍ സുപ്രീംകോടതി ഇടപെടണമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടു.
അര്‍ണബിെൻറ സ്ഥാപനത്തിെൻറ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെ മുംബൈ പൊലീസിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്വീറ്റുകള്‍ നിരന്തരം പോസ്റ്റ് ചെയ്യുന്നു. ചാനലിലെ ‘പൂഛാ ഹേ ഭാരത്’ എന്ന സംവാദ പരിപാടിയിൽ അർണബ് മുംബൈ പൊലീസ് കമീഷണര്‍ക്കെതിരെ തെറ്റായ പ്രസ്താവനകളാണ് ഉന്നയിച്ചത്. അര്‍ണബിൻെറ നടപടികള്‍, പൊലീസിനെ വിരട്ടുന്നതും അന്വേഷണത്തെ തടസപ്പെടുത്തുന്നതാണെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.