മഹാരാഷ്ട്രയിൽ സന്യാസിമാരുടെ കൊല: വർഗീയ നിറം ചാർത്തുന്നതിനെതിരെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ വഴിയാത്രക്കാരായ രണ്ടു നാടോടി സന്യാസിമാരെയും ഡ് രൈവറെയും ആൾക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സി.െഎ.ഡി അന്വേഷ ണമാരംഭിച്ചു. ആക്രമണത്തിനു പിന്നിൽ വർഗീയത ആരോപിക്കപ്പെട്ടതിനെ തുടർന്നാണ് അന ്വേഷണം. കള്ളന്മാരെന്നു തെറ്റിദ്ധരിച്ച് സന്യാസിമാരെ പ്രദേശത്തെ ആദിവാസികൾ ആക്രമി ക്കുകയായിരുന്നുവെന്ന് പൊലീസും സർക്കാറും ആവർത്തിച്ചു.
ആക്രമികളും ഇരകളും വ്യ ത്യസ്ത വിഭാഗക്കാരല്ലെന്നാണ് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. സംഭവത്തിന് വർഗീയ നിറം ചാർത്തുന്നതിനെതിരെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പും നൽകി. വർഗീയ നിറം ചാർത്തുന്നത് മനുഷ്യത്വരഹിതമാണെന്നും മഹാരാഷ്ട്രയെ മോശമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും ശിവസേന മുഖപത്രം ‘സാമ്ന’ ആരോപിച്ചു.
വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.
ഞായറാഴ്ച വിഡിയോ വൈറലാവുകയും ആക്രമിക്കപ്പെടുന്നയാളുടെ കാവിവസ്ത്രം കാണുകയും ചെയ്തതോടെ സംഘ്പരിവാർ ബന്ധമുള്ളവരും ബി.ജെ.പിയും വർഗീയ നിറം ചാർത്തുകയായിരുന്നു.
വാരാണസിയിലെ ശ്രീ പഞ്ച് ദശ്നാം ജുന അഖാരയിലെ സന്യാസിമാരും ഗോസാവി നാടോടി വിഭാഗത്തിൽപെട്ടവരുമായ കൽപവൃഷ് ഗിരി (70), സുഷീൽ ഗിരി (35) എന്നിവരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. അതിർത്തി പ്രദേശമായ സിൽവാസയിൽ മരണാനന്തര ചടങ്ങിനായി ദേശീയപാത വിട്ട് ഗ്രാമത്തിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം. പ്രദേശത്ത് കവർച്ച നടക്കുമെന്നും അവയവങ്ങൾക്കായി കുട്ടികളെ തട്ടികൊണ്ടുപോകുമെന്നും നിരന്തരം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. നേരേത്ത രണ്ടു ഡോക്ടർമാരും ഒരു മനോവൈകല്യമുള്ളയാളും സമാനമായി ആക്രമിക്കപ്പെട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 101 ആദിവാസികളാണ് അറസ്റ്റിലായത്. അതേസമയം, സംഭവത്തിൽ പിടിയിലായ പ്രതികളിൽ ബഹുഭൂരിഭാഗവും ബി.ജെ.പി പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. കൊലയിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബി.ജെ.പി വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും കൊല നടന്ന ഗ്രാമം 10 വർഷത്തിലധികമായി ബി.ജെ.പിയുടെ കോട്ടയാണെന്നും കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സചിൻ സാവന്ത് പറഞ്ഞു.
കൊലയുമായി ബന്ധപ്പെട്ട് രണ്ടു പൊലീസുകാർ സസ്പെൻഷനിലാണ്. കാസ സ്റ്റേഷനിലെ അസിസ്റ്റൻറ് പൊലീസ് ഇൻസ്പെക്ടർ ആനന്ദ് റാവു കാലെ, സബ് ഇൻസ്പെക്ടർ സുധീർ കട്ടാരെ എന്നിവരെയാണ് ജോലിയിലെ ഗുരുതര വീഴ്ചക്ക് സസ്പെൻഡ് ചെയ്തത്. അതേസമയം, സംഭവത്തിൽ നാലാഴ്ചക്കകം വിശദ മറുപടി ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷൻ മഹാരാഷ്ട്ര പൊലീസ് മേധാവിക്ക് നോട്ടീസ് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.