Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 1:47 PM GMT Updated On
date_range 22 May 2022 1:47 PM GMTപെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറച്ച് മഹാരാഷ്ട്ര
text_fieldsbookmark_border
Listen to this Article
മുംബൈ: പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറച്ച് മഹാരാഷ്ട്ര. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാറിന്റെ നടപടി. ഇതോടെ സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 2.08 രൂപയും ഡീസലിന് 1.44 രൂപയും കുറയും.
വാറ്റ് നികുതി കുറക്കുന്നതിലൂടെ സർക്കാറിന് മാസം പെട്രോൾ നികുതിയിൽ 80 കോടി രൂപയുടെയും ഡീസൽ നികുതിയിൽ 125 കോടിയുടെയും കുറവുണ്ടാകും. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും കുറച്ച കേന്ദ്ര സർക്കാർ നടപടി പര്യാപ്തമല്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശനിയാഴ്ച അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story