മഹാരാഷ്ട്ര: കോൺഗ്രസ്, എൻ.സി.പി, സേന സഖ്യസർക്കാർ ശ്രമം അന്തിമഘട്ടത്തിൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസ്, എൻ.സി.പി, ശിവസേന സഖ്യസർക്കാർ രൂപവത്കരണ ശ്രമങ ്ങൾ അന്തിമഘട്ടത്തിലേക്ക്. മൂവരും ചേർന്നുള്ള പൊതുമിനിമം പരിപാടി (സി.എം.പി)യുടെ കരട ് തയാറായി. വ്യാഴാഴ്ച കോൺഗ്രസ്, എൻ.സി.പി, ശിവസേന നേതാക്കളുടെ സംയുക്ത യോഗത്തിലാണ് സി.എം.പി കരടിന് അന്തിമരൂപം നൽകിയത്. ബുധനാഴ്ച രാത്രി കോൺഗ്രസ്, എൻ.സി.പി നേതാക്കൾ തമ്മിലായിരുന്നു ആദ്യ ചർച്ച. തുടർന്നാണ് സേനയുമായി ചർച്ച നടത്തിയത്.
സംസ്ഥാന വിഷയങ്ങൾക്കുപുറമെ സേനയും കോൺഗ്രസ്, എൻ.സി.പി പാർട്ടികളും തമ്മിലെ ആശയ വ്യത്യാസങ്ങളിലും ചർച്ച നടന്നു. മുൻ കോൺഗ്രസ് സർക്കാർ നടപ്പാക്കുകയും ഫഡ്നാവിസ് സർക്കാർ റദ്ദാക്കുകയും ചെയ്ത മുസ്ലിം സംവരണവും ഹിന്ദി ബെൽട്ടിൽ നിന്നടക്കം കുടിയേറിയവരുടെ വിഷയങ്ങളും സി.എം.പിയിലുണ്ട്.
പാർട്ടി അധ്യക്ഷന്മാരുടെ ഇടപെടലുകൾക്കു ശേഷം ശനിയാഴ്ച ഡൽഹിയിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ കാണും. സി.എം.പി പാർട്ടി അധ്യക്ഷന്മാർ അംഗീകരിക്കുന്നതോടെ വകുപ്പുവിഭജന ചർച്ച നടക്കും. വകുപ്പുകൾ സംബന്ധിച്ച് ആദ്യ കടമ്പ കടന്നതായാണ് സൂചന.
അട്ടിമറികളുണ്ടായില്ലെങ്കിൽ തങ്ങളുടെ മുഖ്യമന്ത്രി എന്ന ശിവസേനയുടെ ആഗ്രഹം യാഥാർഥ്യമാകും എന്നാണ് സൂചന. ശിവസേനയുടെ അന്തസ്സിനെ മാനിക്കുന്നതായും മുഖ്യമന്ത്രി ശിവസേനയിൽ നിന്നാകുമെന്നും എൻ.സി.പി നേതാവും സി.എം.പി രൂപവത്കരണ സമിതി അംഗവുമായ നവാബ് മാലിക് പറഞ്ഞു.
അേതസമയം, ബി.ജെ.പി നേതാക്കളുടെ മാരത്തൺ ചർച്ചകളും മുംബൈയിൽ നടന്നുവരുകയാണ്. സേന, എൻ.സി.പി എം.എൽ.എമാർ തങ്ങളുമായി സമ്പർക്കത്തിലാണെന്ന് ചില ബി.ജെ.പി നേതാക്കൾ അവകാശപ്പെടുന്നു. എന്നാൽ, ബി.ജെ.പിയുടെ റാഞ്ചൽ പേടിച്ച് റിസോർട്ടുകളിൽ പാർപ്പിച്ചിരുന്ന സേന, കോൺഗ്രസ് എം.എൽ.എമാർ അവരവരുടെ മണ്ഡലങ്ങളിലേക്ക് മടങ്ങി. കാലുമാറിയാൽ സംയുക്ത സ്ഥാനാർഥികളെ നിർത്തി തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തുമെന്ന് കോൺഗ്രസ്, എൻ.സി.പി, സേന നേതൃത്വങ്ങൾ എം.എൽ.എമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.