കർഷകരുടെ താൽപര്യം സംരക്ഷിക്കാൻ കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് മഹാരാഷ്ട്ര സർക്കാർ
text_fieldsമുംബൈ: കർഷകരുടെ താൽപര്യം സംരക്ഷിക്കാൻ കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് മഹാരാഷ്ട്ര സർക്കാർ. മന്ത്രിയും കോൺഗ്രസ് നേതാവുമായ ബാലസാഹേബ് തൊറാത്താണ് ഇക്കാര്യം പറഞ്ഞത്. കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് നിയമങ്ങളും കർഷകവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ പാസാക്കി മൂന്ന് നിയമങ്ങളും കർഷകവിരുദ്ധമാണ്. അതിനാൽ മഹാരാഷ്ട്ര സർക്കാർ കാർഷിക ഭേദഗതി ബിൽ കൊണ്ടുവരും. ഇതിലൂടെ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യം. നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി അധ്യക്ഷൻ ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
റവന്യു മന്ത്രി ബാലസാഹേബ് തൊറാത്തിനൊപ്പം സഹകരണ മന്ത്രി ബാലസാഹേബ് പാട്ടീൽ, കൃഷിമന്ത്രി ദാദ്ജി ഭൂസ്, കാർഷിക സഹമന്ത്രി ഡോ.വിശ്വജിത്ത് എന്നിവരും ശരത്പവാറുമായി കൂടിക്കാഴ്ച നടത്തി. പാൻകാർഡ് ഉള്ള ആർക്കും കർഷകരുടെ ഉൽപന്നങ്ങൾ വാങ്ങാനുള്ള സാധ്യതയാണ് കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ കാർഷിക നിയമങ്ങളിലൂടെ ഉണ്ടായിരിക്കുന്നത്. ഇത് തട്ടിപ്പുകൾക്ക് കാരണമായേക്കാം. 10 വർഷത്തോളം കൃഷി വകുപ്പ് ഭരിച്ച് പരിചയമുള്ള ശരത് പവാറിെൻറ ഉപദേശങ്ങൾ കൂടി സ്വീകരിക്കാനാണ് ഭേദഗതി ബിൽ തയാറാക്കുന്നതിന് മുമ്പ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്ന് തൊറാത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.