സ്പീക്കർ തെരഞ്ഞെടുപ്പിന് അനുമതി നിഷേധിച്ച് മഹാരാഷ്ട്ര ഗവർണർ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ സർക്കാറും ഗവർണർ ഭഗത് സിങ് കോശിയാരിയും തമ്മിലെ പോര് മുറുകുന്നു. നിയമസഭ സ്പീക്കർ തെരഞ്ഞെടുപ്പിന് അനുമതി നിഷേധിച്ചതോടെയാണിത്.
സ്പീക്കർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈയിടെ വരുത്തിയ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജി സുപ്രീംകോടതിയിലാണെന്നത് ചൂണ്ടിക്കാട്ടിയാണ് ഗവർണർ അനുമതി നിഷേധിച്ചത്. നാന പടോലെ സ്പീക്കർ പദവി രാജിവെച്ച് കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുത്തിട്ട് ഒരു വർഷം കഴിയുന്നു. ഗവർണറുമായുള്ള തർക്കം മൂലം ഇതുവരെ സ്പീക്കർ തെരഞ്ഞെടുപ്പ് നടന്നില്ല.
അട്ടിമറി ഭയംമൂലം സ്പീക്കർ തെരഞ്ഞെടുപ്പ് ചട്ടം സർക്കാർ ഭേദഗതി വരുത്തിയിരുന്നു. രഹസ്യ വോട്ടിങ്ങിന് പകരം പരസ്യമായി അംഗങ്ങൾ കൈപൊക്കൽ, സർക്കാർ ശിപാർശയിൽ ഗവർണറുടെ അനുമതി എന്നീ ഭേദഗതികളാണ് വരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.