ദേശീയത ഏശിയില്ല; കശ്മീർ വോട്ടായില്ല
text_fieldsന്യൂഡൽഹി: ദേശീയത ആളിക്കത്തിക്കാൻ പതിറ്റാണ്ടുകളായി സംഘ് പരിവാർ ലക്ഷ്യമിട്ട കശ്മീർ അജണ്ട തെരഞ്ഞെടുപ്പിലെ പ ്രധാന വിഷയമാക്കിയിട്ടും ഭരണവിരുദ്ധ വികാരം മറികടക്കാനോ പ്രകടനം മെച്ചപ്പെടുത്താനോ ബി.ജെ.പിക്കായില്ല. ഭരണത്ത ിലുള്ള രണ്ടു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ കേവല ഭൂരിപക്ഷവും, തനിച്ചുള്ള ഭരണവും നഷ്ട പ്പെട്ടപ്പോൾ മൂന്നിൽ രണ്ട് സീറ്റ് ലക്ഷ്യമിട്ട മഹാരാഷ്്ട്രയിൽ അവ രണ്ടിലൊന്നിലെത്തിക്കാനേ കഴിഞ്ഞുള്ളൂ.
ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്നത്. 370ാം വകുപ്പും ജമ്മു^കശ്മീരും പാകിസ്താനും പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയായിരുന്നു പ്രചാരണ മുന. കശ്മീരികളെ അടച്ചു പൂട്ടി ബന്ദികളാക്കി കശ്മീരിെൻറ മണ്ണും വിണ്ണും ആപ്പിളും പെണ്ണുപോലും ഇനി നമുക്കുള്ളതാണെന്ന് ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും വോട്ടർമാരോട് പറഞ്ഞുകൊണ്ടിരുന്നാൽ കടുത്ത സാമ്പത്തിക മാന്ദ്യവും രൂക്ഷമായ തൊഴിലില്ലായ്മ പ്രശ്നവും മറികടക്കാം എന്ന മോദിയുടെയും അമിത് ഷായുടെയും കണക്കുകൂട്ടലുകളാണ് തെറ്റിയത്.
ഏറ്റവും കൂടുതൽ മോേട്ടാർ വാഹന നിർമാണ കമ്പനികളുള്ള ഹരിയാനയിൽ ആ മേഖലയിൽ ലക്ഷങ്ങളുടെ തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുേമ്പാഴും കശ്മീരിൽനിന്ന് ഹരിയാനക്കാർക്ക് പെൺകുട്ടികളെ വിവാഹം ചെയ്തു കൊണ്ടു വരാം എന്ന് തമാശ പറഞ്ഞിരിക്കുകയായിരുന്നു മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ‘‘ഇപ്പോൾ കശ്മീർ തുറന്നുവെന്ന് ജനങ്ങൾ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
ഇനി ഹരിയാനയിലെ ചെറുപ്പക്കാർക്ക് അവിടെ നിന്ന് വധുക്കളെയും കൊണ്ടുവരാം’’ എന്നായിരുന്നു ഹരിയാന മുഖ്യമന്ത്രി പൊതുവേദിയിൽ പരസ്യമായി പ്രസംഗിച്ചത്.. ബി.ജെ.പി സർക്കാറിെൻറ പോരായ്മകളൊന്നും ചർച്ചയാക്കാൻ പ്രതിപക്ഷവും തുനിയാതിരുന്നതോടെ 75 സീറ്റ് തന്നെ ബി.ജെ.പി വിജയലക്ഷ്യം കുറിച്ചു. തെരഞ്ഞെടുപ്പ് നാൾ വരെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അതു കിട്ടുമെന്ന് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു.
അതിലും കടുത്ത പ്രചാരണമായിരുന്നു മഹാരാഷ്ട്രയിലും. ആർ.എസ്.എസിെൻറ ആസ്ഥാനം കൂടി അടങ്ങുന്ന സംസ്ഥാനത്ത് 370ാം വകുപ്പിനപ്പുറം തീവ്ര ഹിന്ദുത്വം ആളിക്കത്തിക്കുന്നതിനാണ് വീർ സവർക്കർക്ക് ഭാരത രത്നം സമ്മാനിക്കുമെന്ന് പ്രകടനപത്രികയിൽ ബി.ജെ.പി എഴുതിച്ചേർത്തത്. പ്രളയവും വരൾച്ചയും കാർഷിക മേഖലയിലെ പ്രശ്നങ്ങളുമൊന്നും ജനം ചർച്ച ചെയ്യരുതെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. ഒരു നേതാവ് പോലുമില്ലാതെ പതറിപ്പോയ കോൺഗ്രസ് പോലും ദേശീയത അജണ്ടയാക്കിയ ബി.ജെ.പിയുടെ കെണിയിൽ വീണു.
പ്രതിപക്ഷ നേതാക്കളെ ബി.ജെ.പിയിലേക്ക് ചാടിച്ച് അവശേഷിക്കുന്ന ആത്മവീര്യവും തകർെത്തന്ന അമിത ആത്വിശ്വാസത്തിലാണ് 200 സീറ്റുകൾക്കപ്പുറം കടക്കുമെന്ന് പാർട്ടി ഉറപ്പിച്ചു പറഞ്ഞത്. ചിത്രത്തിലില്ലാതായ പ്രതിപക്ഷവും പിടിച്ചുനിൽക്കാൻ തങ്ങളുടെ ഹിന്ദുത്വ അജണ്ടക്ക് പിറകെ കൂടുന്നത് കണ്ടാണ് ഇരു സംസ്ഥാനങ്ങളും തൂത്തുവാരുമെന്ന് ബി.ജെ.പി കണക്കുകൂട്ടിയത്. ആ കണക്കുകൂട്ടൽ സ്വന്തം നിലക്ക് തിരുത്തിയ ജനം പ്രതിപക്ഷത്തിന് വോട്ടു കൊടുത്തതാണ് ബി.ജെ.പിക്ക് നടുക്കമുണ്ടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.