Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Anil Deshmukh
cancel
Homechevron_rightNewschevron_rightIndiachevron_rightവ്യവസായികളിൽനിന്ന്...

വ്യവസായികളിൽനിന്ന് പണപ്പിരിവ്: സി.ബി.ഐ അന്വേഷണ ഉത്തരവിന്​ പിന്നാലെ മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രി രാജിവെച്ചു

text_fields
bookmark_border

മുംബൈ: തനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് സി.ബി.ഐ ​പ്രാഥമിക അന്വേഷണത്തിന്​ ഹൈകോടതി ഉത്തരവിട്ടതിനെത്തുടർന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജി​െവച്ചു. ഹോട്ടൽ - ബാർ വ്യവസായികളിൽനിന്ന് പ്രതിമാസം 100 കോടി രൂപ വസൂലാക്കി നൽകാൻ അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന മുംബൈ പൊലീസ് കമീഷണർ പരംബീർ സിങ്ങിന്‍റെ ആരോപണത്തെ തുടർന്നാണ്​ സി.ബി.ഐ അന്വേഷണത്തിന് ബോംബെ ഹൈകോടതി ഉത്തരവിട്ടത്​. സി.ബി.ഐ അന്വേഷണം തുടങ്ങാൻ പോകുന്നതിനാൽ അനിൽ ദേശ്മുഖ് തൽസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് അ​ദ്ദേഹം അംഗമായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവ് പറഞ്ഞു.

പരംബീർ സിങ്ങ് നൽകിയ ഹരജിയിൽ ചീഫ് ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് കുൽക്കർണി എന്നിവരാണ് തിങ്കളാഴ്ച വിധി പറഞ്ഞത്.

ഹരജി പരിഗണിക്കെ പൊലീസ് കമ്മീഷണറായിരുന്നിട്ടും പരംബീർ സിങ്ങ്, മന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാത്തതിനെ കോടതി വിമർശിച്ചിരുന്നു. പൊലീസ് പക്ഷപാതം കാണിക്കുമെന്നതിനാലാണ് കേസ് കൊടുക്കാതിരുന്നതെന്ന സിങ്ങി​ന്‍റെ വാദം കോടതി അംഗീകരിച്ചു. അസാധാരണ സംഭവമെന്ന് വിശേഷിപ്പിച്ചാണ് കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

15 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്താനാണ് നിർദേശം. തുടരന്വേഷണം വേണമോയെന്ന് തുടർന്ന് സി.ബി.ഐ ഡയറക്ടർക്ക് തീരുമാനിക്കാം.

അംബാനി ഭീഷണി കേസിൽ അറസ്റ്റിലായ അസിസ്റ്റൻറ് ഇൻസ്പെക്ടർ സച്ചിൻ വാസെയോട് പണം പിരിക്കാൻ മന്ത്രി ആവശ്യപ്പെട്ടെന്നാണ് സിങ്​ ആരോപിച്ചത്. അംബാനി കേസിൽ സച്ചിൻ അറസ്റ്റിലായതിനെ തുടർന്നാണ് മുംബൈ പൊലീസ് കമീഷണർ പദവിയിൽനിന്ന് പരംബീർ സിങ്ങിനെ മാറ്റിയത്. തൊട്ടുപിന്നാലെ ആഭ്യന്തര മന്ത്രിക്കെതിരെ ആരോപണമുന്നയിച്ച് സിങ്​ മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു. തുടർന്ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. ബോംബെ ഹൈകോടതിയെ സമീപിക്കാൻ നിർദേശിച്ച് സുപ്രീം കോടതി ഹരജി തള്ളുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraAnil Deshmukhcbi
News Summary - Maharashtra Home Minister resigns following CBI probe order
Next Story