Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്ട്രയും...

മഹാരാഷ്ട്രയും ഝാ​ർ​ഖ​ണ്ഡും ബു​ധ​നാ​ഴ്ച ബൂത്തിലേക്ക്; പ്രതീക്ഷയിൽ മുന്നണികൾ

text_fields
bookmark_border
vote
cancel

മും​ബൈ: നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​വും അ​വ​സാ​നി​പ്പി​ച്ച്​ മ​ഹാ​രാ​ഷ്ട്ര ബു​ധ​നാ​ഴ്ച ബൂ​ത്തി​ലേ​ക്ക്. 288 സീ​റ്റു​ക​ളി​ലേ​ക്ക്​ 4,136 പേ​രാ​ണ്​ ജ​ന​വി​ധി തേ​ടു​ന്ന​ത്. ശി​​വ​​സേ​​ന, ബി.​​ജെ.​​പി, എ​​ൻ.​​സി.​​പി കൂ​​ട്ടു​​കെ​​ട്ടി​​ലെ മ​​ഹാ​​യു​​തി​​യും കോ​​ൺ​​ഗ്ര​​സ്, ശി​​വ​​സേ​​ന-​​യു.​​ബി.​​ടി, എ​​ൻ.​​സി.​​പി-​​എ​​സ്.​​പി കൂ​​ട്ടു​​കെ​​ട്ടി​​ലെ മ​​ഹാ​​വി​​കാ​​സ്​ അ​​ഘാ​​ഡി​​യും (എം.​​വി.​​എ) ത​മ്മി​ലാ​ണ്​ മു​ഖ്യ പോ​രാ​ട്ടം.

1990ൽ​ 141 ​സീ​റ്റ്​ നേ​ടി​യ ശേ​ഷം കോ​ൺ​ഗ്ര​സി​ന്​ 100 സീ​റ്റ്​ മ​റി​ക​ട​ക്കാ​നാ​യി​ല്ല. ബി.​ജെ.​പി ക​ഴി​ഞ്ഞ ര​ണ്ട്​ ത​വ​ണ​യും 100 മ​റി​ക​ട​ന്നു. ഇ​ത്ത​വ​ണ 102 സീ​റ്റു​ക​ളി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ മ​ത്സ​രി​ക്കു​ന്ന​ത്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ചു​വ​ര​വാ​ണ്​ കോ​ൺ​ഗ്ര​സി​നും എം.​വി.​എ​യി​ലെ മ​റ്റ്​ ഘ​ട​ക ക​ക്ഷി​ക​ൾ​ക്കും ആ​ത്​​മ​വി​ശ്വാ​സ​മേ​കു​ന്ന​ത്. ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കു​പു​റ​മെ ബി.​ജെ.​പി​യു​ടെ ഹി​ന്ദു​ത്വ മു​ദ്രാ​വാ​ക്യ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ന്റെ ജാ​തി​സെ​ൻ​സ​സ്​ വാ​ഗ്ദാ​ന​വും ജ​ന​ങ്ങ​ൾ എ​ങ്ങ​നെ സ്വീ​ക​രി​ച്ചു​വെ​ന്ന​തി​ന്റെ പ്ര​തി​ഫ​ല​നം​കൂ​ടി​യാ​കും ഫ​ലം. ശ​നി​യാ​ഴ്ച​യാ​ണ്​ വോ​ട്ടെ​ണ്ണ​ൽ. ചൊ​വ്വാ​ഴ്ച​ക്ക​കം സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്ക​ണം.

ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​വ​സാ​ന ഘ​ട്ട വോ​ട്ടെ​ടു​പ്പും ബു​ധ​നാ​ഴ്ച ന​ട​ക്കും. 38 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ്. മ​ഹാ​രാ​ഷ്ട്രയിൽ വി​മ​ത​രു​ൾ​പ്പെ​ടെ 2,086 സ്വ​ത​ന്ത്ര​രും പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളും മു​ന്ന​ണി​ക​ളി​ലെ സൗ​ഹൃ​ദ പോ​രും വി​ധി നി​ർ​ണ​യ​ത്തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ക്കും. വി​വി​ധ ജാ​തി സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ലെ വി​ള്ള​ലും ക​ർ​ഷ​ക രോ​ഷ​വും പു​ക​യു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ൽ ജ​നം ആ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന്​ മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ. ഇ​രു മു​ന്ന​ണി​യും 170ലേ​റെ സീ​റ്റു​ക​ൾ കി​ട്ടു​മെ​ന്നാ​ണ്​ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഭ​ര​ണം പി​ടി​ക്കാ​ൻ 145 സീ​റ്റ്​ വേ​ണം. തൂ​ക്കു​സ​ഭ സാ​ധ്യ​ത​യും പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു​ണ്ട്. അ​ങ്ങ​നെ വ​ന്നാ​ൽ പു​തി​യൊ​രു രാ​ഷ്ട്രീ​യ നാ​ട​ക​ത്തി​നു​കൂ​ടി മ​ഹാ​രാ​ഷ്ട്ര സാ​ക്ഷ്യം​വ​ഹി​ക്കേ​ണ്ടി​വ​രും. ഇ​രു​മു​ന്ന​ണി​യി​ലെ​യും ആ​റ്​ പാ​ർ​ട്ടി​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ണാ​യ​ക​മാ​ണ്. ഝാ​ർ​ഖ​ണ്ഡി​ൽന​വം​ബ​ർ 13ന് ​ന​ട​ന്ന ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ 43 മ​ണ്ഡ​ല​ങ്ങ​ളി​ലെ ​വോ​ട്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യി​രു​ന്നു.

നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​​ന്റെ ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച ജെ.​എം.​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ൻ​ഡ്യ സ​ഖ്യ​വും ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​ഡി.​എ സ​ഖ്യ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​നും സം​സ്ഥാ​ന​ത്ത് ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള കേ​ന്ദ്ര​മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​നും ‘എ​ക്സി’​ലൂ​ടെ വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. 1.23 കോ​ടി സ​മ്മ​തി​ദാ​യ​ക​രാ​ണ് ബു​ധ​നാ​ഴ്ച വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​തി​ൽ 60.79 ല​ക്ഷം വ​നി​ത​ക​ളാ​ണ്. 14,000ല​ധി​കം പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​നു​പു​റ​മെ യു.​പി, പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 14 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ബു​ധ​നാ​ഴ്ച ന​ട​ക്കും. 23നാ​ണ് വോ​​ട്ടെ​ണ്ണ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maharashtra Assembly Election 2024Jharkhand Assembly Election 2024
News Summary - Maharashtra Jharkhand Assembly Elections to be held today
Next Story