ആർത്തവമുള്ള വിദ്യാർത്ഥിനികളെ മരം നടുന്നതിൽ നിന്ന് വിലക്കി അധ്യാപകൻ; വിവാദം
text_fieldsമഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ സർക്കാർ നടത്തുന്ന ബോർഡിംഗ് സൗകര്യത്തിൽ തദ്ദേശീയ സമൂഹത്തിൽ നിന്നുള്ള വിദ്യാർത്ഥിനി, തന്നെയും ആർത്തവമുള്ള മറ്റ് പെൺകുട്ടികളെയും മരം നട്ടുപിടിപ്പിക്കുന്നതിൽ നിന്ന് ഒരു പുരുഷ അധ്യാപകൻ തടഞ്ഞുവെന്ന് ആരോപിച്ചു രംഗത്തെത്തി. ട്രൈബൽ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് അന്വേഷണത്തിന് ഉത്തരവിട്ടു.
ആർത്തവമുള്ള പെൺകുട്ടികൾ നട്ടാൽ മരങ്ങൾ വളരില്ലെന്നും കരിഞ്ഞു പോകില്ലെന്നും അധ്യാപിക തന്നോടും മറ്റുള്ളവരോടും പറഞ്ഞിരുന്നതായി സയൻസ് ഫാക്കൽടിയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അവകാശപ്പെട്ടു. ത്രയംബകേശ്വർ താലൂക്കിലെ ദേവ്ഗാവിലുള്ള പെൺകുട്ടികൾക്കായുള്ള സെക്കൻഡറി, ഹയർ സെക്കൻഡറി ആശ്രമം സ്‌കൂൾ വിദ്യാർഥിനിയാണ് പെൺകുട്ടി. ട്രൈബൽ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിലെ (ടി.ഡി.ഡി) ഉദ്യോഗസ്ഥൻ പരാതി സ്ഥിരീകരിച്ചു.
''പെൺകുട്ടിയുടെ ക്ലാസിലെ വിദ്യാർത്ഥികൾ, അധ്യാപകർ, സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവരുൾപ്പെടെ എല്ലാവരുടെയും മൊഴികൾ രേഖപ്പെടുത്തുകയും അന്വേഷണം നടത്തുകയും ചെയ്യും'' -അഡീഷനൽ കമ്മീഷണർ സന്ദീപ് ഗോലൈത് പറഞ്ഞു. നാസിക് ജില്ലാ അഡീഷനൽ കലക്ടറും ടി.ഡി.ഡി പ്രോജക്ട് ഓഫീസറുമായ വർഷ മീണ പെൺകുട്ടിയുടെ സ്‌കൂളിലെത്തി പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു. സ്കൂളിൽ 500 പെൺകുട്ടികളാണുള്ളത്.
ശ്രംജീവി സംഘടനയുടെ നാസിക് ജില്ലാ സെക്രട്ടറി ഭഗവാൻ മധേയെയും പെൺകുട്ടി സമീപിച്ചു. തന്റെ ക്ലാസ് ടീച്ചറായതിനാൽ അധ്യാപകനെ എതിർക്കാൻ പെൺകുട്ടിക്ക് കഴിയില്ലെന്നും അവളുടെ മൂല്യനിർണ്ണയ മാർക്കിന്റെ 80 ശതമാനം സ്കൂൾ അധികൃതരുടെ കൈയിലാണെന്ന് ഭീഷണിപ്പെടുത്തിയതായും മാഡെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.