Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പെൺകുട്ടികളെ​ ഉപദ്രവിച്ചെന്നു പറഞ്ഞ്​ ആൺകുട്ടികളെ വിവസ്​ത്രരാക്കി മർദനം; വിഡ​ിയോ വൈറലായി, ഒരാൾ പിടിയിൽ
cancel
Homechevron_rightNewschevron_rightIndiachevron_rightപെൺകുട്ടികളെ​...

പെൺകുട്ടികളെ​ ഉപദ്രവിച്ചെന്നു പറഞ്ഞ്​ ആൺകുട്ടികളെ വിവസ്​ത്രരാക്കി മർദനം; വിഡ​ിയോ വൈറലായി, ഒരാൾ പിടിയിൽ

text_fields
bookmark_border


മുംബൈ: പെൺകുട്ടികൾ കടന്നുപോകുന്ന വഴിയിലിരുന്ന്​ അശ്ലീലം പറയുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്​തെന്ന്​ ആരോപിച്ച്​ മൂന്ന്​ ആൺകുട്ടികളെ വിവസ്​ത്രരാക്കി മർദിച്ചു. മഹാരാഷ്ട്രയിൽ ചിഞ്ച്​പഡ പ്രദേശത്താണ്​ സംഭവം. ആൺകുട്ടികളെ വിവസ്​ത്രരാക്കി മർദിക്കുന്ന വിഡ​ിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പ്രതിയെന്നു സംശയിക്കുന്നയാളെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

ഖോപാഡി ആശപ്പ ഗുണ്ടെ എന്ന ബാബുവാണ്​ അറസ്​റ്റിലായത്​. സുഹൃത്തുക്കളെ വിളിച്ചുവരുത്തിയായിരുന്നു ബാബുവി​െൻറ അതിക്രമം. ഇവർ മൊബൈൽ ഫോൺ ഉപയോഗിച്ച്​ രംഗം വിഡിയോയിൽ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. സൈബർ ലോകത്ത്​ അതിവേഗം പടർന്നതോടെയാണ്​ പൊലീസ്​ രംഗത്തെത്തിയത്​.

പെൺകുട്ടികളുടെ കുടുംബങ്ങൾ തന്നോട്​ പരാതിപ്പെടുകയായിരുന്നുവെന്ന്​ ബാബു പൊലീസിനോട്​ പറഞ്ഞു. പരാതി കേ​ട്ടതോടെ ആൺകുട്ടികളെ പാഠം പഠിപ്പിക്കാൻ തീരുമാനമെടുത്തു. ബാബു​വി​െൻറ സഹായികളെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man arrestedstripping nakedthrashing 3 boys who harassed girls
News Summary - Maharashtra: Man arrested for stripping naked & thrashing 3 boys who harassed girls
Next Story