![representational image representational image](https://www.madhyamam.com/h-upload/2021/03/13/920845-buffalo.webp)
പൊടിപൊടിച്ച് പോത്തിന്‍റെ ജന്മദിനാഘോഷം; കേസുമായി പിന്നാലെ പൊലീസ്; യുവാവിനെതിരെ കേസ് മറ്റൊന്നിന്
text_fields
താനെ: കോവിഡ് വ്യാപനം പിന്നെയും നിയന്ത്രണം വിട്ട് പെരുകുന്ന മഹാരാഷ്ട്രയിൽ പോത്തിന്‍റെ ജന്മദിനം ആഘോഷമാക്കി യുവാവ്. താനെ ജില്ലയിലെ രേട്ടി ബന്ദറിലാണ് കിരൺ മാത്രെയെന്ന 30 കാരൻ സ്വന്തം പോത്തിന്‍റെ ജന്മദിനാഘോഷം നാട്ടുകാെര വിളിച്ചുകൂട്ടി കേമമാക്കിയത്. വ്യാഴാഴ്ച പരിപാടി കഴിഞ്ഞ് പിന്നാലെയെത്തിയ പൊലിസ് പക്ഷേ, ജന്മദിനാഘോഷം സംഘടിപ്പിച്ചതിന് കിരണിനെതിരെ കേസെടുത്തു.
ചടങ്ങിനെത്തിയവർ മാസ്ക് അണിയുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യാത്തതാണ് പൊല്ലാപ്പായത്. സംസ്ഥാനത്ത് അടുത്തിടെ കോവിഡിന്‍റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചിലയിടങ്ങളിൽ നിയന്ത്രണം കടുപ്പിച്ചിരുന്നു. താനെയിലും സമാന സ്ഥിതി നിലനിൽക്കെയാണ് പരിപാടി നടത്തുന്നതും തൊട്ടുപിറകിൽ കേസ് വരുന്നതും. പകർച്ച വ്യാധി വ്യാപനത്തിന് സഹായകമാകുന്ന പരിപാടി നടത്തുന്നതിനെതിരായ ക്രിമിനൽ നിയമം 269ാം വകുപ്പു പ്രകാരമാണ് കേസ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.