Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുരക്ഷാ ഉദ്യോഗസ്ഥന്​...

സുരക്ഷാ ഉദ്യോഗസ്ഥന്​ കോവിഡ്​; മഹാരാഷ്​ട്രയിൽ മന്ത്രി ആശുപത്രിയിൽ

text_fields
bookmark_border
സുരക്ഷാ ഉദ്യോഗസ്ഥന്​ കോവിഡ്​; മഹാരാഷ്​ട്രയിൽ മന്ത്രി ആശുപത്രിയിൽ
cancel

മുംബൈ: സുരക്ഷ ഉദ്യോഗസ്ഥന്​ കോവിഡ്​19 വൈറസ്​ ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്വയം സമ്പർക്കവിലക്കിലായിരുന് ന മഹാരാഷ്ട്ര ഭവനവകുപ്പ്​ മന്ത്രി ജിതേന്ദ്ര അവാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്​ചയാണ് മരന്തിയെ മുലിന്ദിലുള്ള ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മന്ത്രിയുടെ ആദ്യ കോവിഡ്​ പരിശോധനാഫലം നെഗറ്റീവായിരുന്നു. മുൻകരുതൽ നടപടിയായാണ്​ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും രണ്ടാംഘട്ട പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. മന്ത്രിക്ക്​ രോഗലക്ഷണങ്ങ​ളു​ണ്ടോ എന്നത്​ ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

ത​​െൻറ സുരക്ഷാ ഉദ്യോഗസ്ഥന്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ജിതേന്ദ്ര ഏപ്രിൽ 13 മുതൽ ക്വാറ​ൈൻറനിൽ കഴിയുകയായിരുന്നു. ആദ്യഫലം നെഗറ്റീവാണെന്ന്​ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. മു​ം​മ്പ്ര കൽവയിൽ നിന്നുള്ള എൻ.സി.പി എം.എൽ.എയാണ്​ ജിതേന്ദ്ര. ​

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തിട്ടുളളത്​. ഇതുവരെ 6191 പേർക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്​. 251 പേർ മരിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtra ministerhospitalindia news#Covid19
News Summary - Maharashtra minister admitted to hospital after staff tests positive - India news
Next Story