മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി അശോക് ചവാന് കോവിഡ്
text_fieldsമുംബൈ: മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും നിലവിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ അശോക് ചവാന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് പുറത്തു വന്ന പരിശോധന ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ അദ്ദേഹത്തിന് കോവിഡ് പിടിപെട്ടത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി. മഹാരാഷ്ട്രയിൽകോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് അശോക് ചവാൻ. നേരത്തെ ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര അവാദിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോവിഡ് അതിവേഗംപടർന്നു പിടിച്ചതോടെ മഹാരാഷ്ട്രയിൽ ആരോഗ്യ രംഗം അതി സങ്കീർണമായാണ് മുന്നോട്ടു പോകുന്നത്. ഇവിടെ രോഗബാധിതരുടെ എണ്ണം അര ലക്ഷത്തിലേക്കെത്തിയിരിക്കുകയാണ്. പ്രതിദിനം രോഗബാധിതരുടെ എണ്ണം 3000ത്തിന് മുകളിലാണ്. മഹാരാഷ്ട്രയിൽ ഞായറാഴ്ച 58 മരണമാണ് റിപ്പോർട്ട് ചെയ്തത്.
മുംബൈയിലും ധാരാവിയിലും കോവിഡ് രൂക്ഷമയാണ് ബാധിച്ചിരിക്കുന്നത്. ധാരാവിയിൽ ഞായാറാഴ്ച 27 പേർക്കും മുംബൈയിൽ 1725 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. 38 പേരാണ് മുംബൈയിൽ ഇന്ന് മാത്രം മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 1635 പേരാണ് മരിച്ചത്.
മുംബൈയിൽ രോഗബാധിതരുടെ എണ്ണം 30,542 ആയി ഉയരുകയും 988 പേർ മരിക്കുകയും ചെയ്തു. തുടർച്ചയായ എട്ടാം ദിവസമാണ് 2000 ത്തിൽ അധികം പേർക്ക് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.