പ്രധാനമന്ത്രിയേയും കേന്ദ്രസർക്കാറിനേയും രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്രമന്ത്രി സതേജ് പാട്ടീൽ
text_fieldsമുംബൈ: കേന്ദ്ര സർക്കാറിനും കേന്ദ്രസർക്കാറിനുമെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര ആഭ്യന്തര, വിവര സാങ്കേതിക സഹമന്ത്രി സതേജ് പാട്ടീൽ. കേന്ദ്ര സർക്കാരിന്റെ നാണക്കേടിന് അതിരുകളില്ലെന്നും കോവിഡ് സമയത്ത് കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ ഗ്രാമങ്ങളിലേക്ക് തിരികെ പോകാന്‍ മഹാരാഷ്ട്ര കോൺഗ്രസാണ് സഹായിച്ചതെന്നും സതേജ് പാട്ടീൽ ട്വീറ്റ് ചെയ്തു.
കുടിയേറ്റ തൊഴിലാളികളെ മുംബൈ വിടാൻ മഹാരാഷ്ട്ര കോൺഗ്രസ് പ്രോത്സാഹിപ്പിച്ചുവെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിലാണ് കോൺഗ്രസിനെ വിമർശിച്ചത്.
മഹാരാഷ്ട്ര കോൺഗ്രസ് കുടിയേറ്റതൊഴിലാളികൾക്ക് സൗജന്യ ടിക്കറ്റ് വിതരണം ചെയ്ത് കയറ്റിവിട്ടതാണ് ഉത്തർപ്രദേശിലും ബിഹാറിലും കോവിഡ് കേസുകളുടെ വർധനവിന് കാരണമായതെന്നാണ് ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞത്. എന്നാൽ ലക്ഷക്കണക്കിന് തൊഴിലാളികൾ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങാൻ റോഡിലൂടെ കാൽനടയായി പോകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര കോൺഗ്രസ് അവരെ സഹായിക്കുകയാണ് ചെയ്തതെന്ന് സതേജ് പാട്ടീൽ ട്വീറ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ കോൺഗ്രസ് ആയിരക്കണക്കിന് തൊഴിലാളികളെയും ഗർഭിണികൾ ഉൾപ്പെടെയുള്ള അവരുടെ കുടുംബാംഗങ്ങളെയും വീടുകളിലെത്തിക്കാൻ സഹായിച്ചതായും പാട്ടീൽ പറഞ്ഞു. കോവിഡ് കാലത്ത് കുടിയേറ്റ തൊഴിലാളികളെ സഹായിക്കാത്ത കേന്ദ്ര സർക്കാറിനെതിരെ മുന്‍പും സതേജ് പാട്ടീൽ വിമർശനങ്ങളുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.