Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിക്ക്​ കനത്ത...

ബി.ജെ.പിക്ക്​ കനത്ത തിരിച്ചടി; നാഗ്​പൂരിലും തോൽവി

text_fields
bookmark_border
ബി.ജെ.പിക്ക്​ കനത്ത തിരിച്ചടി; നാഗ്​പൂരിലും തോൽവി
cancel

നാഗ്​പൂർ: മഹാരാഷ്​ട്ര നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത​ തിരിച്ചടി. ആർ.എസ്​.എസ്​ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്​പൂരിൽ ബി.ജെ.പി സ്ഥാനാർഥി തോറ്റു. കോൺഗ്രസ്​ സ്ഥാനാർഥി അഭിജിത്​ വാൻജാരിയാണ്​ നാഗ്​പൂരിൽ ബി.ജെ.പിയെ തകർത്തത്​.

18,710 വോട്ടിൻെറ ഭൂരിപക്ഷത്തിലായിരുന്നു വിജയം. വാൻജാരി 61,701 വോട്ടുകൾ നേടിയപ്പോൾ ബി.ജെ.പി സ്ഥാനാർഥി സന്ദീപ്​ ജോഷിക്ക്​ 42,991 വോട്ടുകൾ മാത്രമാണ്​ ലഭിച്ചത്​. കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരിയുടെ തട്ടകമെന്ന്​ അറിയപ്പെടുന്ന നാഗ്​പൂർ ബി.ജെ.പിയുടെ ശക്​തികേന്ദ്രങ്ങളിലൊന്നാണ്​.

നിയമസഭ കൗൺസിലേക്കുള്ള ആറ്​ സീറ്റുകളിലാണ്​ തെരഞ്ഞെടുപ്പ്​ നടന്നത്​. ഇതിൽ ഒരെണ്ണത്തിൽ മാത്രമാണ്​ ബി.ജെ.പിക്ക്​ വിജയിക്കാനായത്​. മഹാ വികാസ്​ അഗാഡി നാല്​ സീറ്റുകളിൽ വിജയിച്ചു. ഒരു സ്വതന്ത്രനും ജയിച്ചു.

ഔറംഗാബാദ്​ ഡിവിഷനിൽ എൻ.സി.പി സ്ഥാനാർഥി സതീഷ്​ ചവാനും പൂണെയിൽ എൻ.സി.പിയുടെ അരുൺ ലാഡും ജയിച്ചു. ധുലെ-നന്ദുർബറിൽ മാത്രമാണ്​ ബി.ജെ.പിക്ക്​ വിജയിക്കാനായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraMLC Election
News Summary - Maharashtra MLC Election Results 2020: BJP Suffers Setback
Next Story