മഹാരാഷ്ട്രയിൽ മുസ്ലിം സംവരണം ആവശ്യപ്പെട്ട് ശിവസേനയും
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ മുസ്ലിംകൾക്ക് സംവരണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടിക ളും ശിവസേനയും രംഗത്ത്. വ്യാഴാഴ്ച മറാത്ത സംവരണ ബിൽ പാസാക്കിയതിന് പിന്നാലെയാണ് മുസ്ലിംകൾക്കും സംവരണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, എൻ.സി.പി, മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ നിയമസഭയിൽ രംഗത്തുവന്നത്. സംസ്ഥാനത്തെ മുസ്ലിംകളിൽ വലിയ വിഭാഗം സാമ്പത്തികമായി ദുർബലരാണെന്നും അതിനാൽ സംവരണം അർഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി സർക്കാറിൽ സഖ്യകക്ഷിയായ ശിവസേനയും രംഗത്തുവരുകയായിരുന്നു.
മറാത്തകളുടെതുപോലെ സാമൂഹിക, സാമ്പത്തിക പിന്നാക്ക വിഭാഗമായി പരിഗണിച്ച് മുസ്ലിംകൾക്കും സംവരണം നൽകണമെന്ന് കോൺഗ്രസ് നേതാവ് ആരിഫ് നസീം ഖാൻ ആവശ്യപ്പെട്ടു. ഒാർഡിനൻസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാനും രംഗത്തെത്തി. ചവാൻ മുഖ്യമന്ത്രിയായിരിക്കെയാണ് മറാത്തകൾക്ക് 16 ശതമാനവും മുസ്ലിംകൾക്ക് അഞ്ച് ശതമാനവും സംവരണം ഏർപ്പെടുത്തി ഒാർഡിനൻസ് പുറപ്പെടുവിച്ചത്.
2014ൽ മറാത്ത സംവരണം റദ്ദാക്കിയ ബോംെബ ഹൈകോടതി മുസ്ലിംകൾക്ക് വിദ്യാഭ്യാസത്തിന് അഞ്ച് ശതമാനം സംവരണം നിലനിർത്തിയിരുന്നു. എന്നാൽ, ആ വർഷം അധികാരത്തിൽ എത്തിയ ബി.ജെ.പി സർക്കാർ ഒാർഡിനൻസിലെ സാങ്കേതിക പിഴവിെൻറ പേരിൽ മുസ്ലിം സംവരണം തള്ളുകയാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.