എൻ.സി.പിയിലും പവാർ കുടുംബത്തിലും പൊട്ടിത്തെറി
text_fieldsമുംബൈ: സകലരെയും ഞെട്ടിച്ചുകൊണ്ട് എൻ.സി.പി നേതാവും ശരത് പവാറിൻെറ സഹോദര പുത്രനുമായ അജിത് പവാർ ബി.ജെ.പിയുമാ യി ചേർന്ന് സർക്കാർ രൂപീകരണം നടത്തിയത് എൻ.സി.പിയിലും പവാർ കുടുംബത്തിലും പൊട്ടിത്തെറിയുണ്ടാക്കി. ഇക്കാര്യം വ്യക്തമാക്കുന്ന തരത്തിലാണ് ശരത് പവാറിൻെറ മകളും മുതിർന്ന എൻ.സി.പി നേതാവുമായ സുപ്രിയ സൂലെയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്. ‘പാർട്ടിയിലും കുടുംബത്തിലും പിളർപ്പ്’ എന്നായിരുന്നു സൂലെയുെട സ്റ്റാറ്റസ്.
Supriya Sule, Senior NCP leader and daughter of Sharad Pawar's latest Whatsapp status,her office confirms statement as well pic.twitter.com/cRksZyrNJK
— ANI (@ANI) November 23, 2019
മാത്രമല്ല, എൻ.സി.പി നേതാവ് നവാബ് മാലിക്ക് ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചത്. ഹാജരിനു വേണ്ടി എം.എൽ.എമാരുടെ ഒപ്പ് ശേഖരിച്ചിരുന്നുവെന്നും അത് സത്യപ്രതിജ്ഞക്ക് വേണ്ടി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
Nawab Malik, Nationalist Congress Party (NCP): We had taken signatures from MLAs for attendance, it was misused as a basis for the oath. #Maharashtra pic.twitter.com/vZo05p1vri
— ANI (@ANI) November 23, 2019
മുഴുവൻ എൻ.സി.പി എം.എൽ.എമാരുടേയും യോഗം ശരത് പവാർ വിളിച്ചു ചേർത്തിട്ടുണ്ട്. പകൽ 12.30ന് ശരത് പവാറും ഉദ്ധവ് താക്കറയും മാധ്യമങ്ങളെ കാണാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.