വിദർഭയിൽ കീടനാശിനി ശ്വസിച്ച് 18 കർഷകർ മരിച്ചു
text_fieldsമുംബൈ: വിദർഭയിലെ യാവത്മാളിൽ കൃഷിയിടത്തിൽ കീടനാശിനി തളിച്ച 18 കർഷകർ മരിച്ചു. 600 ഒാളം പേർ ചികിത്സ തേടി. കഴിഞ്ഞ 15 ദിവസത്തിനിടെയാണ് പരുത്തി കർഷകരുടെ കൂട്ടമരണം സംഭവിച്ചിരിക്കുന്നത്. 18 ഒാളം പേർ മരിച്ചിട്ടും ജില്ലഭരണകൂടവും ആശുപത്രിഅധികൃതരും വിവരം സർക്കാറിൽ നിന്ന് മറച്ചുവെക്കുകയായിരുന്നുവെന്ന് ആരോപണമുയർന്നിട്ടുണ്ട്. മാധ്യമങ്ങളാണ് സംഭവം പുറത്തെത്തിച്ചത്. ഇതേതുടർന്ന് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സുധീർ ശ്രീവാസ്തവിെൻറ നേതൃത്വത്തിലാണ് അന്വേഷണം. ‘പ്രൊഫെഫൊനസ്’ എന്ന കീടനാശിനിയാണ് കർഷകർ തളിച്ചതായി പറയുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 600 ലേറെ പേർ കീടനാശിനി ശ്വസിച്ച് അവശരായി ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി സർക്കാറിനുകീഴിലെ വസന്ത്റാവു നായിക് ഷേത്കാരി സ്വാവലംബൻ മിഷൻ അധ്യക്ഷൻ കിഷോർ തിവാരി അറിയിച്ചു.
മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, എൽഫിസ്റ്റൻ റോഡ് റെയിൽേവ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച സർക്കാർ, കർഷകരോട് വിവേചനം കാട്ടുകയാണെന്ന് ആരോപിച്ച് ജില്ലയിലെ കാലമ്പ് ഗ്രാമത്തിലെ കർഷകർ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.