നിയന്ത്രണംവിട്ട ടാങ്കർ ഇടിച്ചു കയറി 48 വാഹനങ്ങൾ തകർന്നു; അപകടം പുണെ-ബംഗളൂരു പാതയിൽ
text_fieldsപുണെ: മഹാരാഷ്ട്രയിലെ പുണെയിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ 48 വാഹനങ്ങൾ തകർന്നു. 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ 10 പേരുടെ പരിക്ക് നിസാരമാണ്. ആളപായമില്ല.
ഞായറാഴ്ച രാത്രിയിൽ പുണെ -ബംഗളൂരു പാതയിൽ നവാലെ പാലത്തിലാണ് കൂട്ടയിടി നടന്നത്. ലോറിയുടെ ബ്രേക്ക് പോയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. കൂട്ടയിടിയിൽ തകർന്ന വാഹനങ്ങളിൽ 22 കാറുകളും ഒരു ഓട്ടോറിക്ഷയും ഉൾപ്പെടുന്നു.
അപകടത്തിന് പിന്നാലെ പുണെ- ബംഗളൂരു പാതയിൽ ഗതാഗതം തടസപ്പെട്ടു. തകർന്ന വാഹനങ്ങൾ പ്രദേശത്ത് നിന്ന് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.