Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓക്​സിജൻ ടാങ്കർ...

ഓക്​സിജൻ ടാങ്കർ ചോർന്നു; ജീവശ്വാസം ലഭിക്കാതെ വെന്‍റിലേറ്ററിലായിരുന്ന 22 രോഗികൾ മരിച്ചു

text_fields
bookmark_border
ഓക്​സിജൻ ടാങ്കർ ചോർന്നു; ജീവശ്വാസം ലഭിക്കാതെ വെന്‍റിലേറ്ററിലായിരുന്ന 22 രോഗികൾ മരിച്ചു
cancel

നാസിക്​: മഹാരാഷ്​ട്രയിലെ നാസികിൽ ഓക്​സിജൻ ടാങ്കർ ചേർന്ന്​ 22 കോവിഡ്​ രോഗികൾ മരിച്ചു. സാക്കിർ ഹുസൈൻ ആശുപത്രിയിൽ ബുധനാഴ്ചയാണ്​ സംഭവം. 22പേർ നിലവിൽ മരിച്ചതായി ജില്ലാ കലക്​ടർ സൂരജ്​ മന്ദാരെ മാധ്യമങ്ങളോട്​ പറഞ്ഞു.

വെന്‍റിലേറേറ്റിൽ കഴിയുകയായിരുന്ന രോഗികളാണ്​ മരിച്ചതെന്നാണ്​ വിവരം. ഓക്​സിജൻ ടാങ്കിലുണ്ടായ ചോർച്ചയാണ്​ രോഗികളെ മരണത്തിലേക്ക്​ നയിച്ചതെന്നാണ്​ വിവരം. ചോർച്ച സംഭവിച്ചതോടെ വെന്‍റിലേറ്ററിലേക്കുള്ള ഓക്​സിജൻ വിതരണം തടസ്സപ്പെട്ടിരുന്നു.

''നിർഭാഗ്യകരമായ സംഭവമാണ്​. പ്രാഥമിക വിവരം അനുസരിച്ച്​ 11 പേരാണ്​ മരിച്ചത്​. വിശദ വിവരങ്ങൾക്കായി ശ്രമിക്കുകയാണ്​. അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​'' -മഹാരാഷ്​ട്ര മന്ത്രി രാജേന്ദ്ര ശിംഗാ​നെ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oxygen tanker leakNashik oxygen leak
Next Story