"ജീവിതം മരണമാകാതെ ശ്രദ്ധിക്കൂ"- മഹാരാഷ്ട്രയിലെ കോൺസ്റ്റബിളിന്റെ പാട്ട് വൈറൽ
text_fieldsമുംബൈ: ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവരെ ബോധവത്കരിക്കാൻ മഹാരാഷ്ട്ര പൊലീസിലെ കോൺസ്റ്റബിൾ ഹി ന്ദി സിനിമാ ഗാനം പാടുന്ന ദൃശ്യം വൈറലാകുന്നു. "സിന്ദഗി മൗത്ത് ന ബൻ ജാവോ, സംഭാലോ യാരോ " (ജീവിതം മരണമായി മാറരുത്, ശ്രദ ്ധിക്കൂ കൂട്ടരേ) എന്ന ഗാനമാണ് കോൺസ്റ്റബിൾ പാടുന്നത്.
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ നിമിഷ നേരം കൊണ്ട് നെറ്റിസൺസ് ഏറ്റെടുത്തു. " വീടിന് ഉള്ളിലിരിക്കാൻ ജനങ്ങളെ ഈ കോൺസ്റ്റബിളിന്റെ സംഗീത മികവിനാകട്ടെ " എന്ന അടിക്കുറിപ്പും അദ്ദേഹം നൽകി.
A Maharashtra police constable breaks into song in a bid to convince people to co-operate & stay indoors... Hope people listen to his musical entreaty!#FootSoldiersofWarOnCorona pic.twitter.com/RhuEdBN9h6
— ANIL DESHMUKH (@AnilDeshmukhNCP) March 27, 2020
എൻ.സി.പി നേതാവ് സുപ്രിയ സുലെ അടക്കമുള്ളവർ പൊലീസിന്റെ കർമ്മനിരതയെ പ്രശംസിച്ച് രംഗത്തെത്തി. ഉത്തര മഹാരാഷ്ട്രയിൽ നിന്നുള്ള ദൃശ്യമാണിത്. കോഡ്ലെസ് മൈക്കിലൂടെ കോൺസ്റ്റബിൾ പാടുന്നതാണ് വിഡിയോയിലുള്ളത്. മലയാളിയായ ജോൺ മാത്യു മാത്തൻ സംവിധാനം ചെയ്ത് ആമിർ ഖാൻ നായകനായി 1999ൽ ഇറങ്ങിയ 'സർഫറോഷ് ' എന്ന സിനിമയിലെ ഗാനമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.