Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസം ഹോട്ടലിൽ പിറന്നാൾ...

അസം ഹോട്ടലിൽ പിറന്നാൾ ആഘോഷിച്ച് മഹാരാഷ്ട്ര വിമത എം.എൽ.എമാർ

text_fields
bookmark_border
Maharashtra political Crisis
cancel
Listen to this Article

ഗുവാഹത്തി: മഹാരാഷ്ട്ര സർക്കാറിനെ ഭരണ പ്രതിസന്ധിയിലാക്കി അസമിൽ പോയി പിറന്നാൾ ആഘോഷിക്കുകയാണ് വിമത എം.എൽ.എമാർ. മഹാരാഷ്ട്രയിലെ ഭണ്ഡാര എം.എൽ.എയും വിമത പക്ഷക്കാരനുമായ നരേന്ദ്ര ഭോണ്ടേക്കറിന്റെ പിറന്നാളാണ് വിമത എം.എൽ.എമാർ ചേർന്ന് ആഘോഷിച്ചത്. ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന പിറന്നാളാഘോഷത്തിൽ വിമത നീക്കങ്ങളുടെ നേതാവ് ഏക്നാഥ് ഷിൻഡെയും പ​​ങ്കെടുത്തു.

നേരത്തെ, മഹാരാഷ്ട്രയിലെ ഉന്നത-സാ​ങ്കേതിക വിദ്യാഭ്യാസ മന്ത്രി ഉദയ് സമന്തും വിമത ഗ്രൂപ്പിൽ ചേർന്നിരുന്നു. ഇതോടെ സർക്കാറിലെ എട്ട് മന്ത്രിമാർ വിമത പക്ഷത്തായി. മകൻ ആദിത്യ താക്കറെയടക്കം നാലുപേർ മാത്രമാണ് ഉദ്ധവ് താക്കറെക്കൊപ്പം ഉള്ളത്.

അതേസമയം, വിമത പക്ഷത്ത് പോയ 16 ശിവസേന എം.എൽ.എമാർക്ക് ഡെപ്യൂട്ടി സ്പീക്കർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് മറുപടി നൽകിയില്ലെങ്കിൽ അയോഗ്യരാക്കുമെന്ന് കാണിച്ചാണ് നോട്ടീസ്. ഇതിനെതിരെ എം.എൽ.എമാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraEknath ShindeMaharashtra Political Crisisrebel movement
News Summary - Maharashtra Political Crisis: rebel MLAs celebrate birthday at Assam Hotel
Next Story