അതിർത്തി തർക്കം മഹാരാഷ്ട്രസർക്കാർ രാഷ്ട്രീയവത്ക്കരിക്കുന്നുവെന്ന് ബസവരാജ് ബൊമ്മൈ
text_fieldsന്യൂഡൽഹി: കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കം ആറുപതിറ്റാണ്ടായി മഹാരാഷ്ട്ര സർക്കാർ രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കർണാടക ഈ വിഷയം രാഷ്ട്രീയലാഭത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹി സന്ദർശനത്തിന് മുന്നോടിയായി ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രിസഭാ വിപുലീകരണമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഞങ്ങൾ അവരെപോലെയല്ല, അതിർത്തിയെ സംബന്ധിച്ച ഞങ്ങളുടെ നിലപാട് അമിത് ഷായെ അറിയിക്കും. ഞങ്ങളുടെ ഭൂമിയും വെള്ളവും അതിർത്തിയും ഞങ്ങൾക്ക് പ്രധാനമാണ്. എല്ലാം അമിത് ഷായോട് വിശദീകരിക്കും' - അദ്ദേഹം പറഞ്ഞു.
സംവരണ വിഷയത്തിൽ കോൺഗ്രസിന്‍റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ ഈ വിഷയം പരിഗണിക്കാൻ പോലും തയാറായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അവരാണിപ്പോൾ എസ്.സി, എസ്.ടി വിഭാഗങ്ങൾക്കുള്ള സംവരണം വർധിപ്പിച്ചതായി അവകാശപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.