ഗവർണർക്ക് നൽകിയ കത്തുകൾ ഹാജരാക്കണമെന്ന് സുപ്രിംകോടതി; വിശ്വാസവോട്ട് ഉടനില്ല
text_fieldsന്യൂഡൽഹി: മഹാരാഷ്്ട്രയിൽ ബി.ജെ.പി-എൻ.സി.പി സർക്കാറുണ്ടാക്കാൻ മുഖ്യമന്ത്രി ദേേവ ന്ദ്ര ഫഡ്നാവിസ് ഗവർണർ ഭഗത്സിങ് കോശിയാരിക്ക് സമർപ്പിച്ച കത്തുകൾ തിങ്കളാഴ ്ച രാവിലെ 10.30ന് ഹാജരാക്കാൻ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു. 24 മണിക്കൂറിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഫഡ്നാവിസ് സർക്കാറിന് നിർദേശം നൽകണമെന്ന ശിവേസനയുടെയും എൻ.സി.പിയുടെയും കോൺഗ്രസിെൻറയും ആവശ്യത്തിൽ തീരുമാനമെടുക്കാതിരുന്ന ബെഞ്ച്, അതിനുമുമ്പ് ഗവർണർക്ക് സമർപ്പിച്ച രേഖകളും തെളിവുകളും പരിശോധിക്കണമെന്ന് വ്യക്തമാക്കി. മഹാരാഷ്്ട്രയിലെ പാതിരാ സർക്കാർ രൂപവത്കരണത്തിനെതിരായ ഹരജി അസാധാരണ നടപടിയിൽ ഞായറാഴ്ച അടിയന്തരമായി തുറന്ന് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
രാവിലെ 11.30ന് കേസ് പരിഗണിച്ചപ്പോൾ മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ്, എൻ.സി.പി നേതാക്കളായ പൃഥ്വിരാജ് ചവാനും അഡ്വ. മജീദ് മേമനും ഹാജരുണ്ടായിരുന്നു. ഫഡ്നാവിസിനെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമെന്ന് പ്രഖ്യാപിക്കുക, തങ്ങളുടെ സഖ്യത്തെ സർക്കാർ രൂപവത്കരണത്തിന് ക്ഷണിക്കാൻ ഗവർണർക്ക് നിർദേശം നൽകുക എന്നിവയായിരുന്നു ശിവസേന-എൻ.സി.പി-കോൺഗ്രസ് സംയുക്ത ഹരജിയിലെ ആവശ്യങ്ങൾ. എന്നാൽ, ഇത് പരിഗണിക്കും മുമ്പ് 24 മണിക്കൂറിനകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഉത്തരവിടണമെന്ന ഇടക്കാല ആവശ്യം ഇവർക്കുവേണ്ടി ഹാജരായ കപിൽ സിബലും അഭിഷേക് മനു സിങ്വിയും ഉന്നയിച്ചു.ഇതനുവദിക്കരുതെന്നും മൂന്നുനാലു ദിവസം സാവകാശം വേണമെന്നും കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.
കേസിൽ കക്ഷിയല്ലാത്ത ഏതാനും ബി.ജെ.പി എം.എൽ.എമാരുടെയും സ്വതന്ത്ര എം.എൽ.മാരുടെയും പേരിൽ വാദിച്ച മുൻ അറ്റോണി ജനറൽ മുകുൾ രോഹതഗി ഈ ആവശ്യത്തെ എതിർത്തു. ഹരജി തന്നെ തള്ളിക്കളയണമെന്നും ഒരുത്തരവും പാസാക്കരുതെന്നും അദ്ദേഹം വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. ഞായറാഴ്ച േകസ് അടിയന്തരമായി പരിഗണിക്കുന്ന വിവരം ഇ- മെയിൽ വഴി അറിയിച്ചിട്ടും രണ്ടും മൂന്നും നാലും കക്ഷികൾ ഹാജരായില്ലെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണും സഞ്ജീവ് ഖന്നയുമടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
കേസിലെ രണ്ടാം കക്ഷി മഹാരാഷ്ട്ര സർക്കാറും മൂന്നാം കക്ഷി മുഖ്യമന്ത്രി ഫഡ്നാവിസും നാലാം കക്ഷി ഉപമുഖ്യമന്ത്രി അജിത് പവാറുമാണ്.മഹാരാഷ്ട്ര സർക്കാറിനുവേണ്ടി ആരും ഹാജരാകാതിരുന്നതിനാൽ കേന്ദ്ര സർക്കാറിനായി ഹാജരായ േസാളിസിറ്റർ ജനറൽ തുഷാർ മേത്ത, ഫഡ്നാവിസ് നൽകിയ രണ്ടു കത്തുകളും തിങ്കളാഴ്ച രാവിലെ 10.30ന് ഹാജരാക്കണം. ആ സമയത്ത് ഹരജികൾ വീണ്ടും പരിഗണിക്കും. ഫഡ്നാവിസിനെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന് വാദമുയർന്നതായും എന്നാൽ അതിലേക്കൊന്നും കടക്കുന്നില്ലെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.