കോവിഡിെൻറ മൂന്നാം തരംഗം പ്രതിരോധിക്കാൻ മുന്നൊരുക്കം തുടങ്ങിയെന്ന് മഹാരാഷ്ട്ര
text_fieldsമുംബൈ: കോവിഡിെൻറ മൂന്നാം തരംഗം പ്രതിരോധിക്കാൻ മുന്നൊരുക്കം തുടങ്ങിയെന്ന് മഹാരാഷ്ട്ര. സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈയിലോ ആഗസ്റ്റിലോ മൂന്നാം തരംഗമുണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണിന നൽകുന്നത്. ഇതിന് ഓക്സിജൻ പ്ലാൻറുകൾ സ്ഥാപിക്കും. ഓക്സിജൻ കോൺസെൻട്രേറ്ററുകളും ലഭ്യമാക്കും. ഇതിനുള്ള നിർദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 66,159 പേർക്കാണ് കോവിഡ് ബാധിച്ചത്. 771 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. 68,537 പേർ രോഗമുക്തരായി. നേരത്തെ മഹാരാഷ്ട്ര സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ സമാനമായ നിയന്ത്രണങ്ങൾ മെയ് 15 വരെ നീട്ടിയിരുന്നു. രോഗബാധയിൽ ശമനമില്ലാത്തതിനെ തുടർന്നായിരുന്നു നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.