Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ...

മഹാരാഷ്​ട്രയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്​ലിം സംവരണം അഞ്ച്​ ശതമാനം വർധിപ്പിക്കും -മന്ത്രി

text_fields
bookmark_border
മഹാരാഷ്​ട്രയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്​ലിം സംവരണം  അഞ്ച്​ ശതമാനം വർധിപ്പിക്കും -മന്ത്രി
cancel

മുംബൈ: മഹാരാഷ്​ട്രയിലെ മഹാ വികാസ്​ അഘാഗി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്​ലിംകൾക്ക്​​ അഞ്ചു ശതമാനം സംവ രണം നൽക​ുന്ന ബിൽ കൊണ്ടുവരുമെന്ന്​ ന്യൂനപക്ഷ മന്ത്രി നവാബ്​ മാലിക്​. നിലവിലുള്ള സംവരണത്തോടൊപ്പം അഞ്ച്​ ശതമാനം കൂടി വർധിപ്പിക്കുകയാണ്​ ചെയ്യുക. സർക്കാർ ജോലികളിൽ ന്യൂനപക്ഷങ്ങൾക്ക്​ സംവരണം ഏർപ്പെടുത്തുന്നത്​ സംബന്ധിച്ച്​ നിയമോപദേശം തേടിയെന്നും നവാബ്​ മാലിക്​ നിയമസഭയിൽ പറഞ്ഞു.

മുൻ ബി.ജെ.പി സർക്കാർ കോടതി വിധിയുണ്ടായിട്ടും സംവരണം അനുവദിച്ചിരുന്നില്ല. ഈ സർക്കാർ നിയമസഭാ സമ്മേളനം കഴിയുന്നതിന്​ മുമ്പ്​ മുസ്​ലിം സംവരണവുമായി ബന്ധപ്പെട്ട്​ തീരുമാനമെടുക്കുമെന്നും എൻ.സി.പി നേതാവുകൂടിയായ നവാബ്​ മാലിക്​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationmuslimsmaharashtraindia newsquota
News Summary - Maharashtra To Provide 5% Quota For Muslims In Education- India news
Next Story