മഹാരാഷ്ട്രയിൽ മതപരിവർത്തനം തടയാൻ നിയമം വരുന്നു
text_fieldsമുംബൈ: സംസ്ഥാനത്ത് മതപരിവർത്തനം തടയാൻ നിയമം കൊണ്ടുവരുമെന്ന് മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്ത് പാവപ്പെട്ടവരെ പണവും ജീവിത സൗകര്യങ്ങളും നൽകി ക്രിസ്തുമതത്തിലേക്ക് മതംമാറ്റുന്നുവെന്ന ബി.ജെ.പി എം.എൽ.എമാരുടെ ആരോപണങ്ങൾക്ക് മറുപടി നൽകവെ ആഭ്യന്തര മന്ത്രി ദീപക് കെ. സാർക്കാറാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.
നിലവിൽ ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമാണ് നിർബന്ധിത മത പരിവർത്തനത്തിന് എതിരെ കേസെടുക്കാറെന്നും കഴിഞ്ഞ വർഷം പറയത്തക്ക മതപരിവർത്തനങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയശേഷം നിയമത്തിെൻറ കരട് രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടയിൽ, മാധ്യമ പ്രവർത്തകർക്ക് എതിരായ ആക്രമണം തടയാൻ കഴിഞ്ഞദിവസം മന്ത്രിസഭ രൂപം നൽകിയ ബിൽ വെള്ളിയാഴ്ച നിയമസഭ പാസാക്കി. ഒരാഴ്ച മുമ്പ് നവി മുംബൈയിൽ മുതിർന്ന പത്രപ്രവർത്തകൻ ആക്രമിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് നിയമം കൊണ്ടുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.