മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്
text_fieldsമുംബൈ: മൂന്ന് മാസത്തിന് ശേഷം മഹാരാഷ്ട്രയിൽ ഇതാദ്യമായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്. 12,557 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്. പ്രതിദിന മരണനിരക്കും രണ്ട് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലായിട്ടുണ്ട്.
രണ്ടാം തരംഗത്തിൽ ഒരു ദിവസം 920 പേർ വരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചിരുന്നു . 57,000 ന് മുകളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയരുകയും ചെയ്തിരുന്നു. കടുത്ത നിയന്ത്രണങ്ങളും വാക്സിനേഷനും നടന്നതോടെയാണ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായത്.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് വന്നതിന് പിന്നാലെ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയിരുന്നു അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ട് വരെ തുറക്കാൻ അനുമതി നൽകി.
അവശ്യവസ്തുക്കളല്ലാത്തവ വിൽക്കുന്ന റോഡിൻെറ ഒരു വശത്തുള്ള കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും, മറു വശത്തുള്ളവ ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുറക്കാനും അനുമതി നൽകിയിരുന്നു. എങ്കിലും, ലോക്ഡൗണിന് സമാന നിയന്ത്രണങ്ങൾ ജൂൺ 15 വരെ തുടരാനാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.