മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് വ്യാപനം; 4,092 പുതിയ കേസുകൾ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് വ്യാപനം. ഞായറാഴ്ച 4,092പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 20,64,278ആയി. 40 മരണവും പുതുതായി സ്ഥിരീകരിച്ചു. 51,529 ആണ് സംസ്ഥാനത്തെ കോവിഡ് മരണം.
1355 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 19,75,603 പേരാണ് ഇതുവരെ രോഗമുക്തി നേടിയെതന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
നിലവിൽ 35,965 പേരാണ് ചികിത്സയിലുള്ളത്. 95.7 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണനിരക്ക് 2.5 ശതമാനവും. ഞായറാഴ്ച 48,782 പരിശോധനകളാണ് നടത്തിയത്.
മുംബൈ നഗരത്തിൽമാത്രം 645 പുതിയ കേസുകളും നാലു മരണവും സ്ഥിരീകരിച്ചു. ഇവിടെ 3,15,076 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 11,419 മരണവും സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.