കോവിഡ് പ്രതിരോധത്തിന് ഡോക്ടർമാരേയും നഴ്സുമാരേയും തരണം; കേരളത്തോട് സഹായമഭ്യർഥിച്ച് മഹാരാഷ്ട്ര
text_fieldsമുംബൈ: ജനസാന്ദ്രതയേറിയ മുംബൈയും പുനെയും ഉൾപ്പെടെ മാഹാരാഷ്ട്രയിൽ കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിെൻറ സഹായം അഭ്യർഥിച്ച് മഹാരാഷ്ട്ര. വിദഗ്ദരായ 50 ഡോക്ടർമാരേയും 100 നഴ്സുമാരേയും താൽക്കാലികമായി നൽകി സഹായിക്കണമെന്നാണ് മഹാരാഷ്ട്രയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടറും കോവിഡ് 19 നോഡൽ ഓഫീസറുമായ ഡോ. ടി.പി ലഹാനെ ആരോഗ്യ മന്ത്രി കെ.കെ. ൈശലജക്ക് കത്തയച്ചു.
എം.ബി.ബി.എസ് ബിരുദമുള്ള ഡോക്ടർക്ക് പ്രതിമാസം 80,000 രൂപയും എം.ഡി/എം.എസ് യോഗ്യതയുള്ള ഡോക്ടർമാർക്ക് രണ്ട് ലക്ഷം രൂപയും നഴ്സുമാർക്ക് 30000 രൂപയും ശമ്പളം നൽകും. താമസവും ഭക്ഷണവും സർക്കാർ നൽകും. കൂടാതെ മരുന്ന് നൽകുന്നതും ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ള പി.പി.ഇ കിറ്റുകളും സർക്കാറിെൻറ ഉത്തരവാദിത്തമായിരിക്കുമെന്നും കത്തിൽ പറയുന്നുണ്ട്.
കോവിഡ് വ്യാപിക്കുന്നതിെൻറ പശ്ചാത്തലത്തിൽ 125 കിടക്കകളുള്ള ഐ.സി.യു ഉൾപ്പെടെ 600 കിടക്കകളുള്ള ഹെൽത്ത് കെയർ സെൻറർ മുംബൈ നഗരത്തിൽ മഹാലക്ഷ്മി റേസ് കോഴ്സിൽ ഒരുക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും പരമാവധി ജോലിയിലേർപ്പെടുന്നുണ്ട്. സ്വകാര്യ ഡോക്ടർമാരുടെ സേവനവും സർക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ കോവിഡിനെ പ്രതിരോധിക്കാൻ ഇനിയും കൂടുതൽ ഡോക്ടർമാരുടെയും നഴ്സുമാരുടേയും സേവനം ആവശ്യമായി വന്നിരിക്കുന്നുവെന്നും കത്തിൽ പറയുന്നു.
കോവിഡിനെ നേരിടാൻ കേരളം സ്വീകരിച്ച നടപടിക്രമങ്ങളെ കുറിച്ച് മെയ് 18ന് കെ.കെ. ശൈലജയുമായി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ഫോണിൽ ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.