Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ഹാ​രാ​ഷ്ട്ര; വളയം...

മ​ഹാ​രാ​ഷ്ട്ര; വളയം ഗവർണറുടെ കൈകളിലേക്ക്

text_fields
bookmark_border
മ​ഹാ​രാ​ഷ്ട്ര; വളയം ഗവർണറുടെ കൈകളിലേക്ക്
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: ശി​വ​സേ​ന​യി​ൽ പി​ള​ർ​പ്പു​ണ്ടാ​ക്കി​യ ഏ​ക് നാ​ഥ് ഷി​​ൻ​ഡെ​യും സം​ഘ​വും ശ​ക്തി​തെ​ളി​യി​ക്കു​ന്ന ക​ത്ത് കൈ​മാ​റി​യ​തോ​ടെ, മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്രീ​യ​ത്തി​ന്റെ സ്റ്റി​യ​റി​ങ് ഗ​വ​ർ​ണ​ർ ഭഗത് സിങ്

കോശിയാരിയുടെ കൈ​ക​ളി​ലേ​ക്ക്. നി​യ​മ​സ​ഭ പി​രി​ച്ചു​വി​ട്ട് രാ​ഷ്​​ട്ര​പ​തി ഭ​ര​ണ​ത്തി​നു ശി​പാ​ർ​ശ ചെ​യ്യാം. നി​യ​മ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ടാം. നി​യ​മ​സ​ഭ സ​മ്മേ​ള​നം വി​ളി​ക്കാ​ൻ സ്പീ​ക്ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കാം. ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​നം സ്വാ​ഭാ​വി​ക​മാ​യും അ​ദ്ദേ​ഹ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന ​കേ​ന്ദ്ര​ഭ​ര​ണ​ത്തെ ആ​ശ്ര​യി​ച്ചു​നി​ൽ​ക്കു​ന്നു.

മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ള്ള ശി​വ​സേ​ന​ക്കാ​രു​ടെ എ​ണ്ണം ര​ണ്ടു ഡ​സ​നി​ലേ​ക്ക് ചു​രു​ക്കി കൂ​ടു​ത​ൽ എം.​എ​ൽ.​എ​മാ​രെ റാ​ഞ്ചാ​ൻ ഷി​ൻ​ഡെ​ക്ക് സാ​ധി​ച്ച​തോ​ടെ നി​യ​മ​സ​ഭ പി​രി​ച്ചു​വി​ട്ട് പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഭ​ര​ണ​സ​ഖ്യം മു​ന്നോ​ട്ടു വെ​ക്കു​ക. എ​ന്നാ​ൽ, ഷി​ൻ​ഡെ​യെ നി​യ​ന്ത്രി​ക്കാ​നും ന​യി​ക്കാ​നും ബി.​ജെ.​പി​ക്ക് എ​ത്ര​ത്തോ​ളം സാ​ധി​ക്കു​ന്നു എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​ണ് ഗ​വ​ർ​ണ​ർ നീ​ങ്ങു​ക​യെ​ന്ന് വ്യ​ക്തം. സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യോ​ടും സ​ഭ വി​ളി​ച്ചു​കൂ​ട്ടാ​ൻ സ്പീ​ക്ക​റോ​ടും നി​ർ​ദേ​ശി​ച്ചാ​ൽ, ബ​ദ​ൽ സ​ർ​ക്കാ​റു​ണ്ടാ​ക്കാ​ൻ ബി.​ജെ.​പി-​ഷി​ൻ​ഡെ കൂ​ട്ടു​കെ​ട്ടി​ന് അ​വ​സ​രം ല​ഭി​ക്കും.

ശി​വ​സേ​ന എം.​എ​ൽ.​എ​മാ​രി​ൽ മൂ​ന്നി​ൽ ര​ണ്ടു പേ​രു​ടെ പി​ന്തു​ണ ഷി​ൻ​ഡെ​ക്ക് ഉ​ണ്ടാ​യാ​ൽ മാ​ത്ര​മാ​ണ് ബ​ദ​ൽ സ​ർ​ക്കാ​റി​നു​ള്ള സാ​ധ്യ​ത​ക​ൾ. അ​ത്ര​യും പി​ന്തു​ണ​യാ​യാ​ൽ ഷി​ൻ​ഡെ​ക്ക് സ്വ​ന്തം പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ക്കാം. 56ൽ 37 ​പേ​രു​ടെ പി​ന്തു​ണ​യാ​ണ് ഷി​ൻ​ഡെ​ക്ക് ഉ​റ​പ്പി​ക്കേ​ണ്ട​ത്. അ​ത​ല്ലെ​ങ്കി​ൽ കൂ​റു​മാ​റ്റ നി​യ​മം ബാ​ധ​ക​മാ​വും.

നി​യ​മ​സ​ഭാം​ഗ​ത്വം ന​ഷ്ട​മാ​കും. ക​ഴി​യു​ന്ന​ത്ര എം.​എ​ൽ.​എ​മാ​രെ സം​സ്ഥാ​ന​ത്തി​നു പു​റ​ത്തേ​ക്ക് ക​ട​ത്തി​യ​വ​ർ, അ​തു സ​മ്പാ​ദി​ക്കാ​നു​ള്ള സാ​വ​കാ​ശ​വും കു​റു​ക്കു​വ​ഴി​ക​ളു​മാ​ണ് തേ​ടു​ന്ന​ത്. അ​ത് ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞാ​ൽ നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ​സ​ഖ്യം ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഗ​വ​ർ​ണ​ർ മു​ന്നോ​ട്ടു വെ​ക്കും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ലേ​ക്ക് മ​ഹാ​രാ​ഷ്ട്ര നീ​ങ്ങാ​ൻ സാ​ധ്യ​ത കു​റ​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtragovernor
News Summary - Maharashtra; Ring into the hands of the Governor
Next Story