ബലിപെരുന്നാളിന് പശുക്കളെ കശാപ്പ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഡി.ജി.പിക്ക് മഹാരാഷ്ട്ര സ്പീക്കറുടെ നിർദേശം
text_fieldsമുംബൈ: ബലിപെരുന്നാളിന് പശുക്കളെ കശാപ്പ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര ഡി.ജി.പിക്ക് സ്പീക്കറുടെ നിർദേശം. ഇക്കാര്യം ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത് മഹാരാഷ്ട്ര സർക്കാറിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർദേശം നൽകിയിരിക്കുന്നത്. ജൂലൈ 10നാണ് മഹാരാഷ്ട്രയിൽ ബലിപെരുന്നാൾ.
കർണാടക മൃഗക്ഷേമ വകുപ്പ് മന്ത്രി പ്രഭു.ബി.ചവാനും ബലിപെരുന്നാളിന് പശുക്കളെ അറുക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. പശുക്കളുടെ കശാപ്പ് കർണാടകയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി പശുകശാപ്പ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ മൃഗക്ഷേമ വകുപ്പ്, പൊലീസ് എന്നിവർക്ക് നിർദേശം നൽകി. കർണാടകയിലേക്ക് അനധികൃതമായി പശുക്കടത്ത് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്.
ബംഗളൂരുവിൽ ഇത് പരിശോധിക്കാൻ പ്രത്യേക ടാസ്ക്ഫോഴ്സിന് രൂപം നൽകിയിട്ടുണ്ട്. കർണാടകയിൽ ആടിനെയാണ് ബലിപെരുന്നാളിന്റെ ഭാഗമായി മുസ്‍ലിം മതവിശ്വാസികൾ അറുക്കാറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.