മഹാരാഷ്ട്ര എം.എൽ.എമാരുടെ അയോഗ്യതയിൽ തീരുമാനമെടുക്കാൻ സ്പീക്കർക്ക് ജനുവരി 10 വരെ സമയം
text_fieldsമുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അടക്കമുള്ള എം.എൽ.എമാരുടെ അയോഗ്യതയിൽ തീരുമാനമെടുക്കാൻ സ്പീക്കർക്ക് അനുവദിച്ച സമയപരിധി നീട്ടി സുപ്രീംകോടതി. ജനുവരി 10നുള്ളിൽ ഇക്കാര്യത്തിൽ സ്പീക്കർ രാഹുൽ നാർവാക്കർ തീരുമാനമെടുത്താൽ മതിയാകും. എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന ഉദ്ധവ് വിഭാഗത്തിന്റെ അപേക്ഷ നിലവിൽ സ്പീക്കറുടെ പരിഗണനയിലാണ്.
നേരത്തെ ഡിസംബർ 31ന് മുമ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് സുപ്രീംകോടതി സ്പീക്കർക്ക് നൽകിയ അന്ത്യശാസനം. എന്നാൽ, മഹാരാഷ്ട്ര സ്പീക്കർ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് സുപ്രീംകോടതി സമയം നീട്ടി നൽകിയത്. ജനുവരി 10നകം ഷിൻഡെയടക്കമുള്ള എം.എൽ.എമാരുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് നിർദേശിച്ചു.
എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെയും എൻ.സി.പിയുടെ ശരത് പവാറുമാണ് സ്പീക്കറെ സമീപിച്ചത്. ഏക്നാഥ് ഷിൻഡെയോടൊപ്പം ഒരു ഡസനോളം എം.എൽ.എമാർ കൂറുമാറിയതോടെ മഹാരാഷ്ട്രയിൽ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യസർക്കാർ വീണിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.