മഹാരാഷ്ട്രയിൽ കോവിഡ് വാക്സിൻ സൗജന്യം
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ എല്ലാവർക്കും കോവിഡ് വാക്സിനേഷൻ സൗജന്യമായിരിക്കുമെന്ന് മന്ത്രി നവാബ് മാലിക്. രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നായ മഹാരാഷ്ട്രയിൽ പ്രതിദിനം 60000ത്തിൽ കൂടുതൽ പേർക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.
തീരുമാനം കാബിനറ്റിൽ ചർച്ച ചെയ്തതാണെന്നും വാക്സിനേഷനായുള്ള ആഗോള ടെൻഡർ വിളിക്കുമെന്നും നവാബ് മാലിക് പറഞ്ഞു. മഹരാഷ്ട്രക്ക് പുറമേ മധ്യപ്രദേശ്, ജമ്മു കശ്മീർ, ഗോവ, കേരളം, ഛത്തിസ്ഗഢ്, ബീഹാർ, ഝാർഖണ്ഡ്, അസം, സിക്കിം, പശ്ചിമ ബംഗാൾ, തമിഴ് നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളും പ്രായപൂർത്തിയായവർക്ക് വാക്സിനേഷൻ സൗജന്യമായിരിക്കുെമന്ന് പ്രഖ്യാപിച്ചിരുന്നു.
കോവിഡിന്‍റെ മൂന്നാമത്തെ തരംഗം ഉടൻ ഉണ്ടാകുമെന്നും അത് രണ്ടാം തരംഗത്തേക്കാൾ ശക്തമോ ദുർബലമോ ആണോ എന്ന് ഇപ്പോൾ നിർണയിക്കാനാവില്ലെന്നും മന്ത്രി ആദിത്യ താക്കറെ നേരത്തെ അഭിപ്രായെപ്പട്ടിരുന്നു. പ്രതിരോധ കുത്തിവെപ്പ് സഹായിക്കുന്നില്ലെങ്കിലും ഭാവിയിലേക്കുള്ള തയാറെടുപ്പിന് ഇത് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡിനെതിരായ ഏറ്റവും വലിയ ആയുധം വാക്സിനേഷൻ ആണെന്നായിരുന്നു കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനുള്ള ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായപ്പെട്ടത്. രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ യജ്ഞം മേയ് ഒന്നിന് ആരംഭിക്കാനിരിക്കുകയാണ്.
വാക്സിൻ നിർമാതാക്കളിൽ നിന്നും വാക്സിൻ വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന കേന്ദ്ര സർക്കാർ ഇപ്പോൾ നയം മാറ്റിയിരിക്കുകയാണ്. ഇനി മുതൽ സംസ്ഥാനങ്ങൾക്ക് കമ്പനികളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങാമെന്നാണ് കേന്ദ്രം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.