Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേഹത്ത് ട്രെയിന്‍...

ദേഹത്ത് ട്രെയിന്‍ കയറിയിറങ്ങി; ആര്‍.പി.എഫ് ജവാന് ദാരുണാന്ത്യം

text_fields
bookmark_border
ദേഹത്ത് ട്രെയിന്‍ കയറിയിറങ്ങി; ആര്‍.പി.എഫ് ജവാന് ദാരുണാന്ത്യം
cancel

മുംബൈ: മഹാരാഷ്ട്രയില്‍ ആര്‍.പി.എഫ് ജവാന് ട്രെയിനിനിടയില്‍ പെട്ട് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ കസറ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം. ഹെഡ് കോണ്‍സ്റ്റബിളായ ദിലീപ് സോന്‍വാനെയാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച 6.49ന് എത്തിയ എല്‍.ടി.ടി-കാന്‍പൂര്‍ എക്‌സ്പ്രസിലെ യാത്രക്കാരെ സഹായിക്കുന്നതിനിടെയായിരുന്നു സംഭവം. യാത്രക്കാരനെ ട്രെയിനില്‍ കയറാന്‍ സഹായിച്ച് പുറത്തിറങ്ങുന്നതിന് മുമ്പേ ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു. ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ നിലതെറ്റി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍പെടുകയായിരുന്നു. ദിലീപ് സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraRPF Jawan
News Summary - Maharashtra: Train runs over RPF jawan at Kasara railway station
Next Story