മഹാരാഷ്ട്ര വീണ്ടും ലോക്ഡൗൺ ഭീഷണിയിൽ
text_fieldsമുംബൈ: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ വീണ്ടും ലോക്ഡൗൺ സാധ്യത. മുംബൈ, പുണെ, വിദർബയിലെ അമരാവതി, യവത്മാൽ, അകോല എന്നിവിടങ്ങളിലാണ് ഇടവേളക്കു ശേഷം വീണ്ടും കോവിഡ് രോഗികളുടെ എണ്ണം കൂടിയത്.
സർക്കാർ നിർദേശത്തെ തുടർന്ന് യവത്മാൽ ജില്ല ഭരണകൂടം വ്യാഴാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെ ലോക്ഡൗൺ ഇളവുകൾ പിൻവലിച്ച് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുംബൈയിലെ 736 പേരടക്കം 5,427 പേർക്കാണ് വ്യാഴാഴ്ച സംസ്ഥാനത്ത് രോഗം കണ്ടെത്തിയത്. ഇൗ വർഷത്തെ കൂടിയ നിരക്കാണിത്. ഭാവി പ്രതിരോധ നടപടികൾ സംബന്ധിച്ച് വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഉപമുഖ്യമന്ത്രി അജിത് പവാർ, ആരോഗ്യ മന്ത്രി രാജേഷ് തോപെ എന്നിവർ ചർച്ച നടത്തി.
സ്ഥിതി വഷളാകുന്നപക്ഷം ലോക്ഡൗൺ ഇളവുകൾ പിൻവലിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ അമരാവതി, യവത്മാൽ, അകോല ജില്ല അധികാരികൾക്ക് നിർദേശം നൽകി. ദിനേന കണ്ടെത്തുന്ന രോഗികളുടെ എണ്ണം 1000 കടക്കുന്നപക്ഷം മുംബൈയിലും ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുംബൈ രക്ഷാകർതൃ മന്ത്രി അസ്ലം ശൈഖ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.