കോവിഡിനെ പിടിച്ചുകെട്ടാനാകാതെ മഹാരാഷ്്ട്ര; പ്രതിദിന കേസുകളിൽ വൻ വർധന
text_fieldsമുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്്ട്രയിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് 14,492 പുതിയ കോവിഡ് കേസുകൾ. സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിദിന വർധനയാണിത്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നത് അന്താരാഷ്ട്ര തലത്തിൽ വരെ ചർച്ചയായി.
മഹാരാഷ്ട്രയിൽ മാർച്ചിലാണ് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. വിദേശത്തുനിന്നെത്തിയ വ്യക്തിക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഏപ്രിൽ -മേയ് മാസത്തോടെ മുംൈബ നഗരത്തിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. മുംബൈ നഗരത്തോട് ചേർന്ന് കിടക്കുന്ന മറ്റു ജില്ലകളിലേക്കും രോഗം പടരുകയായിരുന്നു. മുംബൈക്ക് പുറമെ താനെ, പുണെ എന്നിവിടങ്ങളും രാജ്യത്തെ പ്രധാന േഹാട്ട്സ്പോട്ടുകളായി. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള യു.എസ്, ബ്രസീൽ എന്നിവിടങ്ങളിലെ ഹോട്ട്സ്പോട്ടുകളിൽ റിേപ്പാർട്ട് ചെയ്യുന്നതിന് സമാനമായ പ്രതിദിന കേസുകൾ മഹാരാഷ്ട്രയിൽ ആഗസ്റ്റ് 20ന് റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച 14,647 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അന്ന് കൊളംബിയ നഗത്തിൽ റിപ്പോർട്ട് ചെയ്തത് 11,541ഉം പെറുവിൽ 9,099 ഉം ആണ്.
മഹാരാഷ്ട്രയിൽ ഒരു ഘട്ടത്തിൽപോലും രോഗബാധിതരുടെ എണ്ണം പിടിച്ചുനിർത്താനാകാത്തത് ഗൗരവം ഏറുന്നു. മറ്റു സംസ്ഥാനങ്ങളുടെ ഗ്രാഫ് പതിയെ ഉയരുേമ്പാൾ മഹാരാഷ്്ട്രയിൽ കുതിക്കുകയായിരുന്നു. മഹാരാഷ്ട്ര കഴിഞ്ഞാൽ തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. തമിഴ്നാട്ടിൽ ഇതുവരെ 3,61,435 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ 6,43,289 പേർക്കും.
മഹാരാഷ്ട്രയിലെ വൻ നഗരങ്ങളായ മുംബൈക്കും പുണെക്കും പുറമെ ഗ്രാമപ്രദേശങ്ങളിലും കൂടുതൽ പേരിലേക്ക് രോഗം പടരുന്നുണ്ട്. നാസിക്കിൽ 903 പേർക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ നാസിക്കിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 27,677 ആയി.
രോഗം പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം കൂട്ടിയിരുന്നു. മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിക്കാനുള്ള സാധ്യത 15 മുതൽ 20 ശതമാനം വരെയാണ്. ഉയർന്ന ജനസാന്ദ്രതയേറിയ ദരിദ്രർ തിങ്ങിപാർക്കുന്ന പ്രദേശങ്ങളിൽ കോവിഡ് പടർന്നുപിടിക്കുന്നത് വരും ദിവസങ്ങൾ കഠിനമാകുമെന്ന മുന്നറിയിപ്പും സംസ്ഥാനത്തിന് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.