മഹാരാഷ്ട്രയിൽ ഡെൽറ്റ പ്ലസ് കേസുകളുടെ എണ്ണം മൂന്നക്കം കടന്നു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ഡെൽറ്റ പ്ലസ് കേസുകളുടെ എണ്ണം മൂന്നക്കം കടന്നു. തിങ്കളാഴ്ച 27 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ഡെൽറ്റ പ്ലസ് കേസുകളുടെ എണ്ണം 103 ആയി.
അതേസമയം ജീനോം സീക്വൻസിങ്ങിനായി മുംബൈയിലെ കസ്തൂർബ ആശുപത്രിയിലേക്ക് അയച്ച ആദ്യ ബാച്ചിന്‍റെ 188 സാമ്പിളുകളിൽ 128 എണ്ണം ഡെൽറ്റ വകഭേദമാണെന്ന് സ്ഥിരീകരിച്ചു. സാംപിളുകളുടെ 68 ശതമാനം വരുമിത്. രണ്ട് സാംപിളുകൾ ആൽഫ വകഭേദമാണ്. 24 സാംപിളുകൾ അതായത് 12.76 ശതമാനം കാപ്പ വകഭേദമാണ്.
ജനിതക വ്യതിയാനം സംഭവിച്ച കോറോണ വൈറസിനെ തിരിച്ചറിയാനായി മഹാരാഷ്ട്രയിൽ ജീനോം സീക്വൻസിങ് നടത്തുന്നത് പതിവാണ്. തിങ്കളാഴ്ച 3643 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 15ന് ശേഷം സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 105 പേർ മരിച്ചപ്പോൾ 6795 ആളുകൾ രോഗമുക്തി നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.