മഹാരാഷ്ട്ര 34,000 കോടിയുടെ കാർഷിക കടം എഴുതിത്തള്ളി
text_fieldsമുംബൈ: 34,000 കോടി രൂപയുടെ കർഷക കടം എഴുതിത്തള്ളാൻ തീരുമാനിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. കടം വീട്ടാൻ നിർവാഹമില്ലാത്ത 89 ലക്ഷം കർഷകർക്ക് ആശ്വാസമേകുന്നതാണ് തീരുമാനം. ഒരു കർഷകെൻറ 1.5 ലക്ഷം രൂപ വീതമാണ് എഴുതിത്തള്ളുക. ഇതിനു പുറമെ പ്രതിസന്ധിയിലും കടം തിരിച്ചടച്ചുകൊണ്ടിരുന്ന 40 ലക്ഷം പേർക്ക് അവരെടുത്ത കടത്തിെൻറ 25 ശതമാനം തിരിച്ചുനൽകാനും സർക്കാർ തീരുമാനിച്ചതായി വാർത്ത സമ്മേളനത്തിൽ ഫഡ്നാവിസ് പറഞ്ഞു.
10 ലക്ഷത്തിലേറെ വാർഷിക വരുമാനമുള്ള കർഷകർക്ക് ഇത് ബാധകമല്ല. സർക്കാറിന് അധിക ബാധ്യതയുണ്ടാക്കുന്നതാണ് തീരുമാനമെന്നും എന്നാൽ, ചെലവ് ചുരുക്കിയും മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ഒരു മാസത്തെ ശമ്പളം കർഷക കടം എഴുതിത്തള്ളുന്ന ബാധ്യതയിലേക്ക് മാറ്റിയും പരിഹരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.