അഞ്ച് തവണ ഖാദി കലണ്ടറിൽ നിന്ന് ഗാന്ധിയെ മാറ്റിയിരുന്നു; കെ.വി.െഎ.സി ചെയർമാൻ
text_fieldsന്യൂഡൽഹി: ഖാദി കലണ്ടറിൽ രാഷ്ട്രപിതാവ് ഗാന്ധിജിയെ മാറ്റി പ്രധാമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉൾപ്പെടുത്തിയതിനെ ന്യായികരിച്ച് ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ചെയർമാൻ വിനയ് കുമാർ സക്സേന.
1996,2002,2005,2011,2013,2016 വർഷങ്ങളിൽ ഖാദിയുടെ കലണ്ടറിൽ ഗാന്ധിജിയുടെ ചിത്രമല്ല ഉണ്ടായിരുന്നതെന്ന് സക്സേന പറഞ്ഞു. ഖാദിയുടെ ചില കലണ്ടറുകളിലും ഡയറികളിലും ചിത്രങ്ങളൊന്നും തന്നെയില്ല. എന്നാൽ ചില കലണ്ടറുകളിൽ സ്ത്രീകൾ ഖാദി ചർക്കയുമായി നൂൽ നുൽക്കുന്ന ചിത്രങ്ങളാണുള്ളത്. പിന്നെങ്ങനെയാണ് ഗാന്ധിയെ മാറ്റി മറ്റൊരാളെ കലണ്ടറിൽ ഉൾപ്പെടുത്തിയെന്ന് പറയാൻ കഴിയുകയെന്ന് സക്സേന ചോദിച്ചു. നരേന്ദ്ര മോദിയുടെ ചിത്രം ഖാദി കലണ്ടറിൽ വന്നത് സർക്കാറിന് ഖാദിയോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും സക്സേന പറഞ്ഞു. മോദി സർക്കാറിെൻറ ശ്രമഫലമായി ഖാദിയുടെ വിൽപ്പന 34 ശതമാനം വർധിച്ചതായും സക്സേന ചൂണ്ടിക്കാട്ടി.
നേരത്തെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ജനതദൾ യുണൈറ്റഡും കലണ്ടറിൽ മോദിയെ ഉൾപ്പെടുത്തിയതിന് എതിരെ രംഗത്ത് വന്നിരുന്നു. ഖാദിയിലെ ജീവനക്കാരും ഇതിനെതിരെ പ്രക്ഷോഭം നടത്തിയിരുന്നു. ഇൗ വർഷത്തെ കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷന്‍െറ (കെ.വി.ഐ.സി) കലണ്ടറിലും ഡയറിയിലും മുഖംചിത്രം പ്രധാനമന്ത്രിയുടെതായിരുന്നു. കഴിഞ്ഞവര്‍ഷം ഗാന്ധിജി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ചിത്രമായിരുന്നു മുഖപേജിലുണ്ടായിരുന്നത്. ഗാന്ധിജിയുടെ പ്രശസ്തമായ ചര്‍ക്ക ചിത്രത്തിലെ അതേ പോസില്‍ മോദി ഇരിക്കുന്നതാണ് ഇത്തവണത്തെ ചിത്രം. ഇൗ ചിത്രമാണ് ഇപ്പോൾ വിവാദമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.