ഗാന്ധിയുടെ ആശയങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു -മോദി
text_fieldsന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ ആശയങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ വെടിവെച്ച് കൊന്നതിന്‍റെ വാർഷിക ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുള്ള ട്വീറ്റിലാണ് പ്രധാനമന്ത്രിയുടെ അനുസ്മരണം. 1948 ജനുവരി 30നായിരുന്നു ഗാന്ധി കൊല്ലപ്പെട്ടത്. ഈ ദിവസം രാജ്യം രക്തസാക്ഷി ദിനമായാണ് ആചരിക്കുന്നത്.
'മഹാത്മ ബാപ്പുവിന്‍റെ പുണ്യ തിതിയിൽ ആദരാഞ്ജലികൾ. അദ്ദേഹത്തിന്‍റെ ആശയങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. രക്തസാക്ഷി ദിനത്തിൽ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ഓരോ ഇന്ത്യക്കാരന്‍റെയും ക്ഷേമത്തിനും വേണ്ടി സ്വയംസമർപ്പിച്ച മഹാന്മാരുടെയും മഹികളുടെയും വീരോചിതമായ ത്യാഗങ്ങൾ ഞങ്ങൾ ഓർക്കുന്നു' മോദി ട്വീറ്റിൽ പറഞ്ഞു.
രാഷ്ട്രപതി രാംനാഥ് കോവിന്ദും മഹാത്മാഗാന്ധിക്ക് ആദരജ്ഞലി അർപ്പിച്ചു. ഗാന്ധിജി പ്രചരിപ്പിച്ച സമാധാനം, അഹിംസ, ലാളിത്യം, വിശുദ്ധി, വിനയം എന്നിവ ജീവിതത്തിൽ പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.