കേരളത്തിൽ തൊഴിലുറപ്പ് വേതനം കൂട്ടാതെ കേന്ദ്രം
text_fieldsന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായ കേരളത്തിലെയും ലക്ഷദ്വീപിലെയും തൊഴിലാളികൾക്ക് അടുത്ത സാമ്പത്തികവർഷം വേതനത്തിൽ വർധനവില്ല. ഏപ്രിൽ ഒന്നു മുതൽ മറ്റു പല സംസ്ഥാനങ്ങളിലും ദിവസക്കൂലി കൂട്ടുമെങ്കിലും കേരളത്തിൽ 291 രൂപ തന്നെയാണ് ഗ്രാമവികസന മന്ത്രാലയം നിശ്ചയിച്ച തുക. ലക്ഷദ്വീപിൽ 266 രൂപ.
മാർച്ച് 15ന് വിജ്ഞാപനം ഇറങ്ങി. കഴിഞ്ഞ മാർച്ചിൽ 20 രൂപ കൂട്ടിയാണ് കേരളത്തിൽ 291 രൂപയെന്ന് നിശ്ചയിച്ചത്. തമിഴ്നാട്ടിൽ 17 രൂപ കൂട്ടി 273 രൂപയാക്കി. കർണാടകത്തിൽ കൂട്ടിയത് 14 രൂപ; ഇനി 275 രൂപ. ഹരിയാനയിൽ വേതനം 309 രൂപയിൽനിന്ന് 315 രൂപയായി ഉയർത്തി. 220 രൂപ ദിവസവേതനമുണ്ടായിരുന്ന രാജസ്ഥാനില്‍ കൂട്ടിയത് ഒരു രൂപ. ഉപഭോക്തൃ വിലസൂചികയും വിലക്കയറ്റവും മറ്റും പരിശോധിച്ചാണ് വേതന വർധന നിശ്ചയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.