ഒരു ഭാഗത്ത് മഹാത്മാ ഗാന്ധി; മറുഭാഗത്ത് ഗോഡ്സെ -കോൺഗ്രസിനെയും ബി.ജെ.പിയെയും താരതമ്യം ചെയ്ത് രാഹുൽ ഗാന്ധി
text_fieldsഭോപാൽ: ബി.ജെ.പിയെ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയോട് ഉപമിച്ച് രാഹുൽ ഗാന്ധി. കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് വിശദീകരിക്കുകയായിരുന്നു രാഹുൽ. തെരഞ്ഞെടുപ്പ് ആസന്നമായ മധ്യപ്രദേശിലെ ഷാജാപൂരിൽ നടന്ന ജൻ ആക്രോശ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
''ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണിത്. ഒരുഭാഗത്ത്, കോൺഗ്രസ് പാർട്ടിയും മറുഭാഗത്ത് ആർ.എസ്.എസും ബി.ജെ.പിയുമാണ്. അതായത് ഒരുഭാഗത്ത് മഹാത്മാ ഗാന്ധിയും മറുഭാഗത്ത് ഗോഡ്സെയും. കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള പോരാട്ടം വെറുപ്പും സ്നേഹവും സാഹോദര്യവും തമ്മിലുള്ള പോരാട്ടമാെണന്നും രാഹുൽ ഗാന്ധി തുടർന്നു.
''അവർ പോകുന്നിടത്തെല്ലാം വിദ്വേഷം പരത്തുന്നു. മധ്യപ്രദേശിലെ കർഷകരും യുവാക്കളും അവരെ വെറുക്കാൻ തുടങ്ങിയതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്ന മാറ്റം. അവർ ആളുകളോട് ചെയ്തത് അവർ ക്ക് തിരിച്ചുകിട്ടുകയാണ്.''-രാഹുൽ അണികളോട് പറഞ്ഞു.
ഞങ്ങൾ മധ്യപ്രദേശിലൂടെ 30 കി.മി നടന്ന് കർഷകരെയും സ്ത്രീകളെയും യുവാക്കളെയും കണ്ടു. അവർ എന്നോട് കുറെകാര്യങ്ങൾ പറഞ്ഞു. മധ്യപ്രദേശിൽ ബി.ജെ.പി നടത്തിയ അത്രയും അഴിമതി രാജ്യത്തൊരിടത്തും ഇല്ല. തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മതിയായ വില പോലും ലഭിക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു. ഛത്തീസ്ഗഡിൽ അരിക്ക് ഞങ്ങൾ 2500 രൂപ കൊടുക്കുന്നുണ്ട്. ഞങ്ങളത് വാഗ്ദാനം ചെയ്തതാണ്. അധികാരത്തിൽ വന്നപ്പോൾ ആ വാഗ്ദാനം പാലിക്കുകയും ചെയ്തു.''-രാഹുൽ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജാതി സെൻസസ് നടത്തുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.