മഹാത്മാഗാന്ധിയുടെ കൊച്ചുമകൾ നീലംബെൻ പരീഖ് അന്തരിച്ചു
text_fieldsമഹാത്മാഗാന്ധിയുടെ കൊച്ചുമകൾ 92 കാരിയായ നീലംബെൻ പരീഖ് ചൊവ്വാഴ്ച നവസാരിയിലെ വസതിയിൽ വച്ച് അന്തരിച്ചു. മഹാത്മാഗാന്ധിയുടെ മൂത്ത മകനായ ഹരിലാൽ ഗാന്ധിയുടെ ചെറുമകളായിരുന്നു. കൊച്ചുമകളും മുത്തച്ഛൻ ഹരിലാലുമായുള്ള മഹാത്മാഗാന്ധിയുടെ സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിലൂടെ പ്രശസ്തയാണ് നിലംബെൻ.
ഹരിലാൽ ഗാന്ധിയുടെയും ഭാര്യ ഗുലാബിന്റെയും (ചഞ്ചൽ) മൂത്ത മകളായിരുന്നു നീലംബെൻ. ഗാന്ധിയൻ തത്ത്വചിന്തയിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയ അവർ, പ്രത്യേകിച്ച് സ്ത്രീ ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സാമൂഹിക പ്രവർത്തനങ്ങൾക്കായി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു.
ആദിവാസി സ്ത്രീകൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ സഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദക്ഷിണപാത എന്ന സംഘടന രൂപീകരിച്ചു. മരണശേഷവും ചരിത്രം ഓർക്കപ്പെടുന്ന വ്യക്തിത്വമായി അവർ നിലനിൽക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.