ജന്മവാർഷിക ദിനത്തിൽ ഗാന്ധിജിയുടെ ഭൗതികാവശിഷ്ടം കവർന്നു; പോസ്റ്ററിൽ ‘രാജ്യദ്രോഹി ’യെെന്നഴുതി
text_fieldsഭോപാൽ: മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തിൽ അദ്ദേഹത്തിെൻറ ഭൗതികാവശിഷ്ടം മോഷണം പോയി. മധ്യപ്രദേശ് രേവ ജില്ലയിലെ ബാപ്പു ഭവനിൽ സൂക്ഷിച്ച ഭൗതികാവശിഷ്ടമാണ് അജ്ഞാതർ കവർന്നത്. കൂടാതെ, ഗാന്ധിജിയുടെ ചിത്രമുള്ള പോസ്റ്ററിൽ കറുപ്പടിച്ച് ‘രാജ്യദ്രോഹി ’എന്ന് എഴുതിവെക്കുകയും ചെയ്തു. സംഭവത്തിൽ രേവയിലെ ബിച്ചിയ പൊലീസ് കേസെടുത്തു.
1948ൽ നിർമിച്ച ബാപ്പു ഭവനിലാണ് മഹാത്മ ഗാന്ധിയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരുന്നത്. മഹാത്മഗാന്ധി അനുസ്മരണം നടന്ന ബുധനാഴ്ച രാവിലെ ഗേറ്റ് തുറന്ന് എത്തിയപ്പോഴാണ് ഭൗതികാവശിഷ്ടങ്ങൾ നഷ്ടപ്പെട്ടത് കണ്ടതെന്ന് സ്മാരകം സൂക്ഷിപ്പുകാരൻ മംഗൾ തിവാരി പറഞ്ഞു. ലക്ഷ്മൺ ബാഗ് ട്രസ്റ്റിനായിരുന്നു ബാപ്പുഭവെൻറ മേൽനോട്ട ചുമതല. ജില്ല കോൺഗ്രസ് പ്രസിഡൻറ് ഗുർമീത് സിങ്ങാണ് പരാതി നൽകിയത്. സി.സി ടി.വി കാമറകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ പ്രതി ഉടൻ പിടിയിലാകുമെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.