Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനടാഷക്ക്​...

നടാഷക്ക്​ ഇനിയൊരിക്കലും പിതാവിനെ കാണാനാവില്ല; മഹാവീര്‍ നര്‍വാൾ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
Mahavir Narwal, a senior scientis natasha narwal
cancel

ഡല്‍ഹി: ഡൽഹി വംശഹത്യയുടെ മറവിൽ പോലിസ് തുറങ്കിലടച്ച പിഞ്ച്ര തോഡ് സംഘടനാ ആക്​ടിവിസ്​റ്റ്​ നടാഷാ നര്‍വാളി​െൻറ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചു. വിരമിച്ച ശാസ്ത്രജ്ഞന്‍കൂടിയായ മഹാവീര്‍ നര്‍വാളാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നടാഷ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി കേസ് തിങ്കളാഴ്​ചയിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.


ഒരു വര്‍ഷത്തോളമായി തിഹാർ ജയിലില്‍ കഴിയുകയാണ്​ നടാഷ നർവാൾ. നടാഷയുടെ സഹോദരന്‍ കൊവിഡ് പോസിറ്റീവായി ക്വാറ​ൈൻറനിലാണ്. ഡല്‍ഹി പോലിസ് യുഎപിഎ ചുമത്തിയാണ്​ നടാഷയെ അറസ്റ്റ് ചെയ്​തത്​. ഡൽഹി കലാപം ആസൂത്രണം ചെയ്​തതില്‍ പങ്കുണ്ടെന്നാരോപിച്ചാണ് പോലിസ് ഇവര്‍ക്കെതിരേ കേസെടുത്തത്. മുതിർന്ന ശാസ്ത്രജ്ഞനും കമ്മ്യൂണിസ്​റ്റ്​ പാർട്ടി ഓഫ് ഇന്ത്യയിലെ അംഗവുമാണ്​ മഹാവീർ നർവാൾ. കോവിഡ് കണ്ടെത്തി ദിവസങ്ങൾക്ക് ശേഷമാണ് ഞായറാഴ്​ച അദ്ദേഹം അന്തരിച്ചത്.


ഭാരത് ഗ്യാൻ വിജ്ഞാൻ സമിതിയുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ചിരുന്നു. മകൾ നടാഷയ്ക്ക് അദ്ദേഹം നിരുപാധികമായ പിന്തുണ നൽകിയിരുന്നു. അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടി നിലകൊള്ളാനുള്ള മകളുടെ ദൃഡനിശ്ചയത്തിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു. 'ജയിലിൽ കഴിയുന്നതിനെക്കുറിച്ച് ഭയപ്പെടാനൊന്നുമില്ല. എ​െൻറ മകൾ അതിനെ പോസിറ്റീവായി നേരിടുകയും കൂടുതൽ ശക്തയായി മടങ്ങുകയും ചെയ്യും'മകളുടെ അറസ്റ്റിനെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു. നർവാളി​െൻറ മരണത്തിൽ സി.പി.ഐ അനുശോചനം രേഖപ്പെടുത്തി. പിതാവിനെ കാണാൻ മകളെ അനുവദിക്കാത്തത്​ മോദി സർക്കാരി​െൻറ ക്രിമിനൽ നടപടിയാണെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടൻ മോചിപ്പിക്കണമെന്നും അനുശോചന സന്ദേശത്തിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Passed AwayNatasha NarwalMahavir Narwal#Covid19
Next Story