370ാം വകുപ്പിലെ ഭേദഗതി കശ്മീർ ലയനം അസാധുവാക്കും –മഹ്ബൂബ
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370 , 35 എ വകുപ്പുകളി ൽ എന്തെങ്കിലും മാറ്റം വരുത്തുന്നത് സംസ്ഥാനത്തെ ഇന്ത്യയിൽ ലയിപ്പിച്ച നടപടിയെ അസാ ധുവാക്കുമെന്ന് പി.ഡി.പി പ്രസിഡൻറ് മഹ്ബൂബ മുഫ്തി. ഇന്ത്യൻ യൂനിയനും ജമ്മു-കശ്മീരും തമ്മിലുള്ള ഭരണഘടനപരമായ ബന്ധമാണ് 370ാം വകുപ്പ്. അതിൽ എന്തുമാറ്റം വരുത്തിയാലും ലയന കരാർ അസാധുവാകും.
വിഭജന സമയത്ത് പാകിസ്താന് പകരം, മതനിരപേക്ഷ ഇന്ത്യയെ വരിച്ച ഏക മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു ജമ്മു-കശ്മീരെന്നത് എന്ത് തീരുമാനം എടുക്കുന്നതിനു മുമ്പും ഇന്ത്യൻ സർക്കാർ പരിഗണിക്കണം. പ്രത്യേക പരിഗണന ഒഴിവാക്കിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് കശ്മീരികെള പഴിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.